ഓ​പ്പ​റേ​ഷ​ൻ സി​ന്ധു; ആ​ദ്യ​വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി
Thursday, June 19, 2025 5:20 AM IST
ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​റാ​നി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള ആ​ദ്യ​വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി. അ​ർ​മേ​നി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ യെ​രേ​വാ​നി​ൽ​നി​ന്ന് 110 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

തി​രി​ച്ചെ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​മാ​ന​താ​വ​ള​ത്തി​ൽ എ​ത്തി​യി​യി​രു​ന്നു. ആ​ദ്യ സം​ഘ​ത്തി​ൽ മ​ല​യാ​ളി​ക​ൾ ആ​രു​മി​ല്ലെ​ന്ന് നോ​ർ​ക്ക വ്യ​ക്ത​മാ​ക്കി. ടെ​ഹ്റാ​നി​ൽ നി​ന്നും 12 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക​ത്മാ​ക്കി. ഇ​സ്ര​യേ​ൽ - ഇ​റാ​ൻ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ടെ​ഹ്റാ​നി​ൽ​നി​ന്നും ക്വോ​മി​ലേ​ക്ക് 600 ഇ​ന്ത്യ​ൻ വി​ദ്യാ‌​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ച്ചു.

ചി​ല​ർ സ്വ​മേ​ധ​യാ ടെ​ഹ്റാ​നി​ൽ​നി​ന്നും വി​വി​ധ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ഇ​വ​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഒ​ഴി​പ്പി​ക്ക​ലി​ന് തു​ർ​ക്ക്മി​നി​സ്ഥാ​ന്‍റെ​യും അ​സ​ർ​ബൈ​ജാ​ന്‍റെ​യും പി​ന്തു​ണ ഇ​ന്ത്യ തേ​ടി​യി​ട്ടു​ണ്ട്.