മിയാമി: റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ. ഗ്യാസ്ട്രോ എൻറൈറ്റിസ് ഗുരുതരമായതിനാലാണ് എംബാപെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് സ്പാനിഷ് ക്ലബ് അധികൃതർ വെളിപ്പെടുത്തി.
പനി ബാധിച്ചതിനെ തുടർന്ന് മിയാമിയിൽ നടന്ന ക്ലബ് ലോകകപ്പിലെ അൽ ഹിലാലുമായുള്ള റയലിന്റെ ആദ്യമാച്ചിൽ എംബാപെ കളിച്ചിരുന്നില്ല. താരം ഫിറ്റ് അല്ലെന്നായിരുന്നു കോച്ച് അറിയിച്ചത്.
ഞായറാഴ്ച മെക്സിക്കൻ ക്ലബ്ബ് ആയ പച്ചൂക്കയ്ക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ കിലിയൻ എംബാപെ കളിക്കുമെന്ന് കോച്ച് സാബി അലൻ സോ അറിയിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൻ ഒരു മത്സരം പോലും എംബാപെക്ക് കളിക്കാനാകില്ലെന്ന വിരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം നിരവധി പരിശോധനകൾക്ക് താരത്തെ വിധേയനാക്കി.