അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം: മ​രി​ച്ച അ​ഞ്ച് പേ​രെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു
Friday, June 20, 2025 4:43 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച അ​ഞ്ച് പേ​രെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു. 220 പേ​രെ​യാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​ല്‍ 157 പേ​ര്‍ ഇ​ന്ത്യ​ക്കാ​രും 34 പേ​ര്‍ യു​കെ പൗ​ര​ന്മാ​രും ഏ​ഴ് പേ​ര്‍ പോ​ര്‍​ച്ചു​ഗീ​സു​കാ​രു​മാ​ണ്.

ഇ​തു​വ​രെ 202 മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സ് ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​തേ​സ​മ​യം വി​മാ​ന​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച ബ്ലാ​ക്ക് ബോ​ക്‌​സ് എ​വി​ടെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കേ​ണ്ട​തെ​ന്ന് എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ര​ണ്ട് വ്യ​ത്യ​സ്ത ബ്ലാ​ക്ക് ബോ​ക്‌​സാ​ണ് വി​മാ​ന​ത്തി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ന്‍റെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ബ്ലാ​ക്ക് ബോ​ക്സി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഡി​ജി​റ്റ​ല്‍ ഫ്‌​ളൈ​റ്റ് ഡാ​റ്റാ റെ​ക്കോ​ര്‍​ഡ​റി​നാ​ണ് കേ​ടു​പാ​ട് പ​റ്റി​യ​ത്. ജൂ​ണ്‍ 12ന് ​ഉ​ച്ച​യ്ക്ക് 1.39നാ​യി​രു​ന്നു അ​പ​ക​ടം.‌