യു​ഡി​എ​ഫി​ൽ നി​ന്നും സ്വ​രാ​ജി​ന് ക്രോ​സ് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പി.​വി. അ​ൻ​വ​ർ
Sunday, June 22, 2025 10:08 PM IST
നി​ല​ന്പൂ​ർ: വോ​ട്ടെ​ണ്ണ​ലി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ യു​ഡി​എ​ഫ് ക്രോ​സ് വോ​ട്ട് ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി പി.​വി. അ​ൻ​വ​ർ. ത​നി​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ജ​യി​ക്കു​മെ​ന്ന് ക​ണ്ട് യു​ഡി​എ​ഫി​ൽ നി​ന്നും എം. ​സ്വ​രാ​ജി​ന് ല​ഭി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് ന​ട​ത്തി​യ ഫീ​ൽ​ഡ് സ്റ്റ​ഡി​യി​ൽ​നി​ന്നാ​ണ് ത​നി​ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​യ​തെ​ന്നും അ​ൻ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ പു​റ​ത്തു​വ​രു​ന്ന​ത് പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി​യ ഫ​ല​ങ്ങ​ളാ​യി​രി​ക്കും. ആ ​സ​മ​യ​ത്ത് വ​രു​ന്ന ഫ​ല​ത്തി​ൽ ആ​രും നി​രാ​ശ​രാ​ക​രു​തെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക്രോ​സ് വോ​ട്ട് ചെ​യ്തു​വെ​ങ്കി​ലും അ​തി​നെ​യും മ​റി​ക​ട​ന്ന് താ​ൻ വി​ജ​യി​ക്കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.