മലപ്പുറം: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം ടീം യുഡിഎഫിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. യുഡിഎഫിന്റെ രാഷ്ട്രീയ വോട്ട് ചോര്‍ന്നിട്ടില്ല. 16000-ല്‍ അധികം വോട്ടാണ് എല്‍ഡിഎഫിന് നഷ്ടപ്പെട്ടതെന്ന് സതീശന് പ്രതികരിച്ചു.
സര്‍ക്കാരിനെതിരായ ജനവിധിയാണ് നിലമ്പൂരില്‍ ഉണ്ടായത്. സര്‍ക്കാരിന് ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് ബോധ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പോടെ അതിശക്തമായ മുന്നണിയായി യുഡിഎഫ് മാറിയെന്ന് സതീശന് പറഞ്ഞു.
ഏത് കേഡര്‍ പാര്‍ട്ടിയേയും പരാജയപ്പെടുത്താനുള്ള സംഘടനാ വൈഭവം തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചു. അത് അടുത്ത തെരഞ്ഞെടുപ്പുകളില്‍ കൂറേക്കൂടി ഭംഗിയായി തങ്ങള്‍ കാണിക്കും.
അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. അക്കാര്യത്തില്‍ തീരുമാനമായ ശേഷം പറയാമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.