തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് സിപിഎം. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിൽ എല്ലാവർക്കുമുള്ള ധാർമിക ഉത്തരവാദിത്തമേ മന്ത്രിക്കും ഉള്ളുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ മന്ത്രി രാജി വയ്ക്കേണ്ട സാഹചര്യമില്ലന്നും ഗോവിന്ദൻ പറഞ്ഞു.
"യുഡിഎഫും മാധ്യമങ്ങളും ചേർന്ന് ജനകീയ ആരോഗ്യമേഖലയെ കടന്നാക്രമിക്കുന്നു. കെട്ടിച്ചമച്ച പ്രചാരവേലയാണ് നടക്കുന്നത്. ആരോഗ്യമേഖലയ്ക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ സ്ഥാപിത താൽപര്യം.'-ഗോവിന്ദൻ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ അപകടം ഭൗർഭാഗ്യകരമെന്നും ഗോവിന്ദൻ പ്രതികരിച്ചു. സർക്കാരിനെതിരെ കടന്നാക്രമണം നടക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.