കോഴിക്കോട്: മലപ്പുറം സ്വദേശിക്കും നിപ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ മരിച്ച മങ്കട സ്വദേശിയായ 18 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൂന വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസീറ്റിവാകുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മങ്കട സ്വദേശിനി മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്.