ബംഗളൂരു: പ്രഥമ നീരജ് ചോപ്ര ക്ലാസിക്കിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ കിരീടം നേടി നീരജ് ചോപ്ര. 86.18 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്.
കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതും ലങ്കൻ താരം രുമേഷ് പതിരഗെ മൂന്നാമതുമായി. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയ നീരജ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായി.
ഫൗള്‍ ത്രോയോടെ ആയിരുന്നു നീരജിന്റെ തുടക്കം. രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് മുന്നിലെത്തി. എന്നാല്‍ ലങ്കന്‍ ജാവലിന്‍ ത്രോ താരം രുമേഷ് പതിരഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജിനെ മറികടന്നു.
86.18 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 16 ഫാസ്റ്റ് ബൗളറായ രുമേഷ് നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
നാല് റൗണ്ടുകള്‍ കഴിയുമ്പോള്‍ നീരജ് ചോപ്ര തന്നെയായിരുന്നു ഒന്നാമത്. രണ്ടാമത് കെനിയയുടെ ജൂലിയസ് യെഗോയും മൂന്നാമത് രുമേഷ് പതിരഗെയുമായിരുന്നു.