ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ​തി​നു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് വി​സി സി​സ തോ​മ​സ്
Sunday, July 6, 2025 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​ൻ സി​ൻ​ഡി​ക്കേ​റ്റ് റ​ദ്ദാ​ക്കി​യ​തി​നു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് വി​സി സി​സ തോ​മ​സ്. ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ത്ത​ര​മൊ​രു തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും താ​ൻ യോ​ഗ​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷ​മു​ള്ള തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും സി​സ തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു

ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​ൻ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ഇ​ന്ന​ത്തെ അ​ടി​യ​ന്ത​ര സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ലെ ഇ​ട​ത് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് വൈ​സ് ചാ​ൻ​സി​ല​ർ സി​സ തോ​മ​സ് വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

സ​സ്പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് ച​ർ​ച്ച വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഇ​ട​ത് അം​ഗ​ങ്ങ​ളോ​ട് സ​സ്പെ​ൻ​ഷ​ൻ വി​ഷ​യം അ​ജ​ണ്ട​യി​ലി​ല്ലെ​ന്നാ​യി​രു​ന്നു സി​സ തോ​മ​സ് മ​റു​പ​ടി ന​ൽ​കി​യ​ത്. ത​ർ​ക്ക​ത്തി​നി​ടെ വി​സി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ​താ​യി ഇ​ട​ത് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​ത്.