എ​ജ്ബാ​സ്റ്റ​ണി​ൽ ഇ​ന്ത്യ​യ്ക്ക് മി​ന്നു​ന്ന ജ​യം
Sunday, July 6, 2025 10:06 PM IST
ബെ​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് മി​ന്നു​ന്ന ജ​യം. 336 റ​ണ്‍​സി​നാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ പോ​രാ​ളി​ക​ളു​ടെ ജ​യം. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ എ​ജ്ബാ​സ്റ്റ​ണി​ൽ ടെ​സ്റ്റ് ജ​യി​ക്കു​ന്ന​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 271ന് ​ഓ​ൾ​ഔ​ട്ടാ​യി. ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ആ​കാ​ശ് ദീ​പി​ന്‍റെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യു​ടെ ജ​യ​ത്തി​നു തി​ള​ക്കം കൂ​ട്ടി. ആ​കാ​ശ് ദീ​പ് ഇ​ന്ത്യ​ക്കാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ഈ ​ടെ​സ്റ്റി​ൽ താ​രം 10 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 587 റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 427/6 റ​ണ്‍​സ് നേ​ടി ഡി​ക്ല​യ​ർ ചെ​യ്ത​തോ​ടെ ക​ളി ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. 607 റ​ണ്‍​സി​ന്‍റെ ലീ​ഡ് ഇം​ഗ്ല​ണ്ടി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ജാ​മി സ്മി​ത്തി​നു മാ​ത്ര​മാ​ണ് പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. സ്മി​ത്ത് 88 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ബ്രൈ​ഡ​ണ്‍ കാ​ർ​സെ 38 റ​ണ്‍​സും നേ​ടി. ബെ​ൻ സ്റ്റോ​ക്സ് 33 റ​ണ്‍​സും ഹാ​രി ബ്രൂ​ക്ക് 23 റ​ണ്‍​സും നേ​ടി. ജ​യ​ത്തോ​ടെ ഇ​ന്ത്യ പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ടി​നൊ​പ്പ​മെ​ത്തി.