ന്യൂജഴ്സി: ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് പിഎസ്ജി. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച് വമ്പൻമാർ ഫൈനലിൽ കടന്നത്.
പിഎസ്ജിക്ക് വേണ്ടി ഫാബിയൻ റൂയിസ് രണ്ട് ഗോളുകളും ഒസ്മാൻ ഡെംപലെയും ഗോൺസാലോ റാമോസും ഓരോ ഗോൾ വീതവും നേടി. റൂയിസ് മത്സരത്തിന്റെ ആറാം മിനിറ്റിലും 24-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഡെംപലെ ഒൻപതാം മിനിറ്റിലും റാമോസ് 87-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെൽസിയാണ് പിഎസ്ജിയുടെ എതിരാളികൾ.