മു​ടി വെ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​ക്കൊ​ന്നു
Friday, July 11, 2025 1:56 AM IST
ഹി​സാ​ർ: മു​ടി വെ​ട്ടി അ​ച്ച​ട​ക്ക​ത്തോ​ടെ സ്കൂ​ളി​ൽ വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​ക്കൊ​ന്നു. ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ​വ​ച്ചാ​ണ് ജ​ഗ്ബീ​ർ സിം​ഗ് പ​ന്നു​വി​നു (55) കു​ത്തേ​റ്റ​ത്.

അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ കു​ത്തി​യ​ത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

സ്കൂ​ളി​ലേ​ക്കു വ​രു​ന്പോ​ൾ മു​ടി വെ​ട്ടി അ​ച്ച​ട​ക്ക​ത്തോ​ടെ വ​ര​ണ​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളോ​ടും പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​മി​ത് യാ​ഷ്‌​വ​ർ​ധ​ൻ പ​റ​ഞ്ഞു.