സം​പ്രേ​ഷ​ണാ​വ​കാ​ശ ക​രാ​ർ ത​ർ​ക്കം; ഐ​എ​സ്‌​എ​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി
Friday, July 11, 2025 7:07 PM IST
ന്യൂ​ഡ​ൽ​ഹി: 2025-26 സീസൺ ഇ​ന്ത്യ​ൻ സൂ​പ്പ​ര്‍ ലീ​ഗ്(​ഐ​എ​സ്എ​ല്‍) അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി. സം​പ്രേ​ഷ​ണാ​വ​കാ​ശ ക​രാ​ർ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ലീ​ഗ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി​യ​ത്.

സെ​പ്റ്റം​ബ​റി​ല്‍ ആ​ണ് സീ​സ​ൺ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള മാ​സ്റ്റ​ര്‍ റൈ​റ്റ് എ​ഗ്രി​മെ​ന്‍റ് പു​തു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ​എ​സ്എ​ല്‍ മാ​റ്റി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ​യും സ്റ്റാ​ര്‍ സ്പോ​ര്‍​ട്സി​ന്‍റെ സം​യു​ക്ത ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫു​ട്ബോ​ള്‍ സ്പോ​ര്‍​ട്സ് ഡെ​വ​ല​പ്മെ​ന്‍റ് ലി​മി​റ്റ​ഡ്(​എ​ഫ്എ​സ്ഡി​എ​ല്‍) അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നെ​യും ക്ല​ബ്ബു​ക​ളെ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും എ​ഫ്എ​സ്ഡി​എ​ല്ലു​മാ​യു​ള്ള ക​രാ​ര്‍ ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ ക​രാ​ര്‍ പു​തു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ല. സം​പ്രേ​ഷ​ണ ക​രാ​റ​നു​സ​രി​ച്ച് എ​ഫ്എ​സ്ഡി​എ​ൽ വ​ര്‍​ഷം 50 കോ​ടി രൂ​പ ഫെ​ഡ​റേ​ഷ​ന് ന​ല്‍​കി​യി​രു​ന്നു.

പ​ക​ര​മാ​യി മ​ത്സ​ര​ങ്ങ​ളു​ടെ സം​പ്രേ​ഷ​ണം ഉ​ള്‍​പ്പെ​ടെ വാ​ണി​ജ്യ അ​വ​കാ​ശ​ങ്ങ​ള്‍ എ​ഫ് എ​സ് ഡി ​എ​ല്ലി​ന് ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ക​രാ​ര്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്.