അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്തം; ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്
Saturday, July 12, 2025 6:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. വി​മാ​ന​ത്തി​ലെ വൈ​ദ്യു​തി സം​വി​ധാ​നം നി​ല​ച്ച​ത് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ചി​ട്ടി​ല്ലെ​ന്നും എ​ൻ​ജി​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചെ​ന്നും ഇ​തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ക്ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ർ​ഡ​റി​ൽ പൈ​ല​റ്റു​മാ​രി​ൽ ഒ​രാ​ൾ മ​റ്റേ​യാ​ളോ​ട് എ​ന്തി​നാ​ണ് ഈ ​സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തെ​ന്ന് ചോ​ദി​ക്കു​ന്ന​ത് കേ​ൾ​ക്കാം.

താ​ന​ല്ല ചെ​യ്ത​ത് എ​ന്നാ​ണ് ര​ണ്ടാ​മ​ന്‍റെ മ​റു​പ​ടി. ഈ ​സ്വി​ച്ച് ആ​രെ​ങ്കി​ലും ഓ​ഫ് ചെ​യ്ത​താ​കാ​മെ​ന്നാ​ണ് സം​ശ​യം. എ​ൻ​ജി​നു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ അ​ടി​യ​ന്ത​ര ഹൈ​ഡ്രോ​ളി​ക് പ​വ​ർ ന​ൽ​കു​ന്ന​തി​നാ​യി പ്രൊ​പ്പ​ല്ല​ർ പോ​ലു​ള്ള ഉ​പ​ക​ര​ണ​മാ​യ റാം ​എ​യ​ർ ട​ർ​ബൈ​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചു.

വി​മാ​നം 32 സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണ് ആ​കാ​ശ​ത്ത് പ​റ​ന്ന​ത്. പി​ന്നീ​ട് വി​മാ​നം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. 260 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ന്ന് റി​പ്പോ​ർ​ട്ടിൽ പ​റ​യു​ന്നു.