വാഷിംഗ്ടൺ: ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു മരണം. തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന മഴ മൂലം പലയിടത്തും വാഹനങ്ങൾ മുങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
റോഡുകളിൽ അതിവേഗം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളും സബ്വേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. മണിക്കൂറില്‍ അഞ്ച് സെറ്റീമീറ്റർ മഴയാണ് പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് വെള്ളപൊക്കം രൂക്ഷമായി തുടരുകയാണ്. ടെക്സസിലെ മിന്നൽ പ്രളയമുണ്ടായതിനു ഏതാനും ദിവസങ്ങൾക്കു ശേഷമാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്.