ചെന്നൈ: പ്രഭാത നടത്തത്തിനിടെ തലകറക്കം അനുഭവപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും നടത്തുന്നുണ്ടെന്നും അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അനിൽ ബിജി അറിയിച്ചു.
ഇതേതുടർന്ന്, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (എച്ച്ആർ & സിഇ) വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന മന്ത്രിമാരാണ് അദ്ദേഹത്തെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുത്തത്.
സ്റ്റാലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോളോ ആശുപത്രിയിൽ നിന്നും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.