കൊ​ടും​കു​റ്റ​വാ​ളി സൈ​ദാ ഖാ​തൂ​ണ്‍ അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ
Saturday, August 2, 2025 5:35 AM IST
മോ​തി​ഹാ​രി: കു​പ്ര​സി​ദ്ധ ല​ഹ​രി​ക്ക​ട​ത്തു​കാ​രി സൈ​ദാ ഖാ​തൂ​ണി​നെ നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. സ​ര്‍​ക്കാ​ര്‍ ത​ല​യ്ക്ക് 15,000 രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കൊ​ടും​കു​റ്റ​വാ​ളി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​നി​ലാ​ണ് നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള റ​ക്‌​സോ​ൾ ഗ്രാ​മ​ത്തി​ൽ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.​ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ അ​റ​സ്റ്റാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​രു സി​ന്‍​ഡി​ക്കേ​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഖാ​തൂ​ണ്‍. ഭ​ര്‍​ത്താ​വ് ന​യീം മി​യാ​നു​മാ​യി ചേ​ര്‍​ന്നാ​ണ് ഇ​വ​ര്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.