ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അതീവ ഗുരുതരാവസ്ഥയിൽ.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമാണ്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ.