ഗ​വ​ർ​ണ​റു​ടെ വി​രു​ന്നി​ന് 15 ല​ക്ഷം അ​ധി​ക​മ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ
Saturday, August 2, 2025 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ വി​രു​ന്ന് സ​ൽ​ക്കാ​ര​ത്തി​ന് 15 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ ഒ​രു​ക്കു​ന്ന ‘അ​റ്റ് ഹോം’ ​വി​രു​ന്നി​നാ​യാ​ണ് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.

പൗ​ര​പ്ര​മു​ഖ​ർ​ക്കും വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു​മാ​യി ഗ​വ​ർ​ണ​ർ ഓ​ഗ​സ്റ്റ് 15നാ​ണ് വി​രു​ന്ന് സ​ൽ​ക്കാ​രം ന​ട​ത്തു​ന്ന​ത്. തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​റു​ടെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ചെ​ല​വു​ചു​രു​ക്ക​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യാ​ണ് ധ​ന​വ​കു​പ്പ് ഹോ​സ്പി​റ്റാ​ലി​റ്റി ചെ​ല​വു​ക​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.