തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ കാർ ഇടിച്ചുകയറി നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനമോടിച്ച എ.കെ.വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ കെ.വിജയൻ എന്നിവരുടെ ലൈസൻസാണ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം എൻഫോസ്മെന്റ് ആർടിഒയാണ് നടപടി എടുത്തത്. രണ്ടുപേരെയും എടപ്പാൾ ഐഡിടി ആറിൽ ഡ്രൈവിംഗ് പരിശീലനത്തിനയക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കാർ ഓടിച്ച എ.കെ.വിഷ്ണുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണമെന്ന് ആര്‍ടിഒ വി.എസ്.അജിത്ത് കുമാര്‍ പറഞ്ഞു.