തിരുവനന്തപുരം: കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമർശത്തിന് മറുപടിയുമായി സി. സദാനന്ദന് എംപി.
താൻ എംപിയായി വിലസുന്നത് തടയാൻ ജയരാജൻ പോരന്നും തന്നെ തടയാൻ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും സി. സദാനന്ദൻ പ്രതികരിച്ചു.
രാജ്യസഭാംഗമായത് രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് താൻ എംപിയായത്. അസഹിഷ്ണുത പൂണ്ട് കലിതുള്ളേണ്ടതില്ല. തനിക്ക് നിരവധി കുടുംബങ്ങളുടെ ആശിർവാദമുണ്ട്. ഭീഷണിയുടെ വാറോല മടക്കി അലമാരയിൽ വച്ചാൽമതിയെന്നും സി.സദാനന്ദൻ പറഞ്ഞു.