പ​രി​ശീ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി 1700 പൈ​ല​റ്റു​മാ​ർ; ഇ​ൻ​ഡി​ഗോ​യ്ക്ക് നോ​ട്ടീ​സ്
Wednesday, August 13, 2025 5:23 AM IST
ന്യൂ​ഡ​ൽ​ഹി: സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) ഇ​ൻ​ഡി​ഗോ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്.

1700 പൈ​ല​റ്റു​മാ​രു​ടെ സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തെ​ന്നും ഇ​തോ​ടെ​യാ​ണ് ഡി​ജി​സി​എ നോ​ട്ടി​സ് ന​ൽ​കി​യ​തെ​ന്നും പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡി​ജി​സി​എ പു​റ​പ്പെ​ടു​വി​ച്ച കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ല​ഭി​ച്ച​താ​യി ഇ​ൻ​ഡി​ഗോ വൃ​ത്ത​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നോ​ട്ടി​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്യാ​പ്റ്റ​ൻ​മാ​രും ഫ​സ്റ്റ് ഓ​ഫി​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള 1,700 പൈ​ല​റ്റു​മാ​ർ​ക്ക് ഇ​ൻ​ഡി​ഗോ കാ​റ്റ​ഗ​റി സി ​അ​ഥ​വാ നി​ർ​ണാ​യ​ക എ​യ​ർ​ഫീ​ൽ​ഡ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് ഈ ​സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​നം അ​നു​യോ​ജ്യ​മ​ല്ലെ​ന്നാ​ണ് ഡി​ജി​സി​എ നോ​ട്ടി​സി​ൽ പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട്, ലേ, ​കാ​ഠ്മ​ണ്ഡു തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പോ​ലു​ള്ള ടേ​ബി​ൾ​ടോ​പ്പ് റ​ൺ​വേ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യും സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണം അ​ധി​ക പ​രി​ശീ​ല​നം പൈ​ല​റ്റു​മാ​ർ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ഡി​ജി​സി​എ നോ​ട്ടി​സി​ൽ പ​റ​യു​ന്നു​ണ്ട്.




">