ജ​മ്മു​കാ​ഷ്മീ​ർ മേ​ഘ​വി​സ്ഫോ​ട​നം: മ​ര​ണ​സം​ഖ്യ 46; 100 പേ​ർ​ക്ക് പ​രി​ക്ക്
Thursday, August 14, 2025 9:51 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ 46 ആ​യി. കി​ഷ്ത്വാ​ർ ജി​ല്ല​യി​ലെ പാ​ഡ​ർ മേ​ഖ​ല​യി​ലെ ചോ​സി​തി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

100 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. കി​ഷ്ത്വാ​ർ ജി​ല്ല​യി​ലെ പാ​ഡ​ർ മേ​ഖ​ല​യി​ലെ ചോ​സി​തി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

46 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. കി​ഷ്ത്വാ​റി​ലെ മ​ചൈ​ൽ മാ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പാ​ത തു​ട​ങ്ങു​ന്ന പ്ര​ദേ​ശ​ത്താ​ണ് മേ​ഘ​വി​സ്ഫോ​ട​ന​വും തു​ട​ർ​ന്ന് മി​ന്ന​ൽ പ്ര​ള​യ​വു​മു​ണ്ടാ​യ​ത്.

സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൈ​ന്യ​വും പ​ങ്കു​ചേ​ർ​ന്നി​ട്ടു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തു​ണ്ട്. പ്ര​ദേ​ശ​ത്ത് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.




">