"സ​ത്യ​ത്തി​ന്‍റെ​യും ധ​ർ​മ​ത്തി​ന്‍റെ​യും വി​ജ​യ​ത്തി​നാ​യി പ്രേ​ര​ക​മാ​ക​ട്ടെ': ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി
Sunday, September 14, 2025 10:20 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ത്യ​ത്തി​ന്‍റെ​യും ധ​ർ​മ​ത്തി​ന്‍റെ​യും വി​ജ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ്രേ​ര​ക​മാ​യ ഒ​ന്നാ​വ​ട്ടെ ഈ ​വ​ർ​ഷ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി എ​ന്നാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​ങ്കു​വ​ച്ച ആ​ശം​സ​യി​ൽ പ​റ​യു​ന്ന​ത്.

സ​ത്പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത് മു​ന്നോ​ട്ടു​പോ​വു​ക എ​ന്ന ത​ത്വ​ചി​ന്ത​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഭ​ക്ത​ജ​ന​ങ്ങ​ൾ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്നു. മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ ഒ​രു​മ​യ്ക്കാ​യു​ള്ള ആ​ഘോ​ഷ​മാ​വ​ട്ടെ ഇ​ത്ത​വ​ണ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി. എ​ല്ലാ​വ​ർ​ക്കും ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ശം​സ​ക​ൾ- മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.




">