രാ​ജ്യ​ത്തെ 140 കോ​ടി ജ​ന​ങ്ങ​ൾ ഒ​ഴി​കെ ഒ​രു റി​മോ​ട്ട് ക​ൺ​ട്രോ​ളും എ​നി​ക്കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി
Sunday, September 14, 2025 2:07 PM IST
ഗോ​ഹ​ട്ടി: രാ​ജ്യ​ത്തെ 140 കോ​ടി ജ​ന​ങ്ങ​ളൊ​ഴി​കെ ഒ​രു റി​മോ​ട്ട് ക​ൺ​ട്രോ​ളും ത​നി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് ഇ​ന്ത്യാ വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്കൊ​പ്പം നി​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ആ​സാ​മി​ലെ ദ​രാം​ഗി​ലെ റാ​ലി​യി​ലാ​ണ് മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

കോ​ൺ​ഗ്ര​സ് നു​ഴ​ഞ്ഞു​ക​യ​റി​യ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ ജ​ന​സം​ഖ്യാ​സ്ഥി​തി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് മാ​റ്റി​മ​റി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

ത​നി​ക്കെ​തി​രെ ചീ​റ്റു​ന്ന എ​ത് വി​ഷ​വും ശി​വ​നെ പോ​ലെ വി​ഴു​ങ്ങാ​ൻ അ​റി​യാം. എ​ന്നാ​ൽ ഭൂ​പ​ൻ ഹ​സാ​രി​ക​യെ പോ​ലു​ള്ള മ​ഹാ​ൻ​മാ​രെ കോ​ൺ​ഗ്ര​സ് അ​പ​മാ​നി​ക്കു​ന്ന​ത് സ​ഹി​ക്കി​ല്ലെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.





">