സുൽത്താൻബത്തേരി: വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയാറാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കൾ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ.എം. വിജയന്റെ മരുമകൾ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം.വി. ജയരാജന്റെ പ്രതികരണം. ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്നും എം.വി. ജയരാജൻ വിമർശിച്ചു.
തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിലെ ഗൂഢ സംഘത്തിന്റെ നടപടിയിൽ അതൃപ്തിയുള്ള ആളാണെന്നും എം വി ജയരാജൻ പറഞ്ഞു.