തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കി. ആദ്യം രജിസ്റ്റർ ചെയ്ത 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. കൂടാതെ ദേവസ്വം ബോർഡ് നേരിട്ട് 250 പേരെയും ക്ഷണിക്കും.
ഓൺലൈനായി അപേക്ഷ നൽകിയത് 4590 പേരാണ്. രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചതായും അധികൃതർ അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു.
ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ. ജയകുമാർ ഐഎഎസ് ആണ്.അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കും. ശബരിമലയുടെ ആത്മീയ ടൂറിസം സാധ്യത വിഷയാവതരണം നടത്തുന്നത് കെ.ബിജു ഐഎഎസ്, വേണു രാജാമണി, പി.എസ് .പ്രശാന്ത് എന്നിവരായിരിക്കും.
തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയാവതരണം നടത്തുന്നത് എ.ഹേമ ചന്ദ്രൻ, ജി.എസ്. പ്രദീപ്, ജേക്കബ് പുന്നൂസ്, ശ്രീരാം സാംബശിവ റാവു ഐഎഎസ് എന്നിവരായിരിക്കും.