ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം; യാ​ത്രാ ചെ​ല​വി​ന് ക്ഷേ​ത്ര ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന മ​ല​ബാ​ർ ദേ​വ​സ്വം ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി
Friday, September 19, 2025 4:12 PM IST
കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യാ​ത്രാ ചെ​ല​വി​ന് ക്ഷേ​ത്ര ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന മ​ല​ബാ​ർ ദേ​വ​സ്വം ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. മ​ല​ബാ​ർ ദേ​വ​സ്വ​ത്തി​ന് കീ​ഴി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി​രു​ന്നു ക്ഷേ​ത്രം ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാം എ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്.

യാ​ത്രാ ചെ​ല​വു​ക​ൾ​ക്ക് അ​ത​ത് ക്ഷേ​ത്ര​ഫ​ണ്ടി​ൽ നി​ന്ന് പ​ണം ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. മ​ല​ബാ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ ഈ ​ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

ക്ഷേ​ത്ര ഫ​ണ്ടി​ൽ നി​ന്ന് പ​ണം എ​ന്തി​ന് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. എ​ന്തി​നാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് കോ​ട​തി ചോ​ദി​ച്ചു. ഹ‍​ർ​ജി അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ​നി​യാ​ഴ്ച ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്.




">