സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ തകർത്തു; ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ
Wednesday, September 24, 2025 11:32 PM IST
ദു​ബാ​യ്: ഏ​ഷ്യ ​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ 40 റ​ൺ​സി​ന് ത​ക​ർ​ത്ത​തോ​ടെ​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ തോ​ൽ​പ്പി​ച്ചി​രു​ന്നു.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 169 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 128 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 69 റ​ൺ​സെ​ടു​ത്ത സെ​യ്ഫ് ഹ​സ​ൻ പൊ​രു​തി​യെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. പ​ർ​വേ​സ് ഹോ​സെ​യ്ൻ ഇ​മോ​ൺ 21 റ​ൺ​സു​മെ​ടു​ത്തു. മ​റ്റാ​ർ​ക്കും ബം​ഗ്ലാ​ദേ​ശ് ബാ​റ്റിം​ഗ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ലും തി​ല​ക് വ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ 168 റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 75 റ​ൺ​സാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ എ​ടു​ത്ത​ത്. 37 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ ഇ​ന്നിം​ഗ്സ്.

38 റ​ൺ​സെ​ടു​ത്ത ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും 29 റ​ൺ​സെ​ടു​ത്ത ശു​ഭ്മാ​ൻ ഗി​ല്ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റി​ഷാ​ദ് ഹൊ​സെ​യ്ൻ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ത​ൻ​സിം ഹ​സ​ൻ ഷാ​കി​ബും മു​ഷ്താ​ഫി​സു​ർ റ​ഹ്മാ​നും മു​ഹ​മ്മ​ദ് സാ​യ്ഫു​ദീ​നും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ-​ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ ഫോ​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി ആ​യി​രി​ക്കും ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. സൂ​പ്പ​ർ ഫോ​റി​ൽ ഇ​ന്ത്യ​യ്ക്ക് ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.




">