മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം; ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം നി​യ​ന്ത്രി​ച്ച് ഇ​സ്ര​യേ​ൽ
Wednesday, October 15, 2025 2:12 AM IST
ജ​റു​സ​ലം: മ​രി​ച്ച ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ ഹ​മാ​സ് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നാ​ൽ ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം നി​യ​ന്ത്രി​ച്ച് ഇ​സ്ര​യേ​ൽ. റ​ഫാ അ​തി​ർ​ത്തി അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് സ​ഹാ​യം എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്.

എ​ന്നാ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഹ​മാ​സ് പ്ര​തി​ക​രി​ച്ചു. 23 ബ​ന്ദി​ക​ൾ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ലും നാ​ലു ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ത്ര​മേ ഹ​മാ​സ് വി​ട്ടു​ന​ൽ​കി​യി​ട്ടു​ള്ളു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​രാ​ളെ ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

അ​തി​ർ​ത്തി തു​റ​ക്കാ​ത്ത​തി​നാ​ൽ പ​രി​ക്കേ​റ്റ പ​ല​സ്തീ​ൻ​കാ​രെ ചി​കി​ത്സ​യ്‌​ക്കാ​യി ഈ​ജി​പ്തി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ഇ​സ്ര​യേ​ൽ സൈ​ന്യം ഭാ​ഗി​ക​മാ​യി പി​ൻ​വാ​ങ്ങി​യ​തോ​ടെ ഗാ​സ​യി​ലെ തെ​രു​വു​ക​ളു​ടെ നി​യ​ന്ത്ര​ണം ഹ​മാ​സ് ഏ​റ്റെ​ടു​ത്തു. വി​മ​ത​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഹ​മാ​സ് കൊ​ല​പ്പെ​ടു​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.




">