പ്രബുദ്ധ വിശ്വാസ കേരളം
പ്രബുദ്ധ വിശ്വാസ കേരളം
കാരൂര്‍ സോമന്‍

ക്ലോക്കിലെ അക്കങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിന്നു. അറുപത് വയസ്സുള്ള ഭാര്യ ഏലിയാമ്മ അകത്തെ മുറിയില്‍ സീരിയല്‍ കാണുമ്പോള്‍ അറുപത്തിയഞ്ചു് വയസ്സുള്ള ഭര്‍ത്താവ് ഡാനിയേല്‍ പൂമുഖ മുറിയില്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച കണ്ടിരിക്കും. മക്കള്‍ മൂന്നുപേര്‍ ഇംഗ്ലണ്ടിലാണ്. യൂ.ക്കെയിലെ വന്‍ തുക പെന്‍ ഷന്‍ വാങ്ങി നാട്ടിലെ വലിയ കൊട്ടാരംപോലുള്ള വീട്ടിലാണ് താമസം.

ലണ്ടനിലെ ജീവിതം സന്തോഷപ്രദമെ ങ്കിലും ജനിച്ച മണ്ണില്‍ ജീവിക്കാനാണ് ഏറെ ഇഷ്ടം. ഇവിടുത്തെ ജാതി രാഷ്ട്രീയ ഭ്രാന്തിനോട് ഒട്ടും താല്പര്യ മില്ല. സമൂഹം മൂല്യത്തകര്‍ച്ചയുടെ പാതയിലാണ്. ഗാന്ധിജിയെപോലെ സാമൂഹ്യ താല്‍പര്യങ്ങള്‍ക്കായി സ്വയ മുഴിഞ്ഞുവെച്ചവര്‍ ആരുമില്ല. എല്ലാം സ്വാര്‍ത്ഥന്മാര്‍. ഇന്ത്യയെ ലോക ദാരിദ്ര്യ പട്ടികയില്‍ നൂറിന് മുകളില്‍ എത്തിച്ചത് വായിച്ചപ്പോള്‍ കടുത്ത മനോവേദന തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരിന്നു രാജഭരണം അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണം. ഏതുനിമിഷവും ഒരു രക്തരഹിത വിപ്ലവം പൊട്ടിപുറപ്പെടുമോയെന്ന് തോന്നി.

ഡാനിയേലും ഏലിയാമ്മയും സ്‌നേഹസമ്പന്നരാണ്. ഇപ്പോഴുള്ള പ്രശ്‌നം നേരം പുലര്‍ന്നാല്‍ പാതിരാ വരെ ഡാനിയേല്‍ ഏഷ്യാനെറ്റ് ചാനലിന്റെ മുന്നിലാണ്. അതില്‍ കടുത്ത അമര്‍ഷമാണ് ഏലിയാമ്മയ്ക്ക്. ഡാനിയേലിന് ഏഷ്യാനെറ്റിനോട് എന്തെന്നില്ലാത്ത മതിപ്പാണ്. അവര്‍ പണം വാങ്ങി ആര്‍ക്കും സ്തുതിഗീത ങ്ങള്‍ നടത്താറില്ല. ഓരോ ദിവസവും എന്തെല്ലാം കഥകളാണ് ഓരോ ചാനലുകള്‍ ചൂടാക്കി ഉല്‍പാദിപ്പിക്കുന്നത്.

വീടിനുള്ളിലെ എല്ലാം മുറികളിലും ഇന്റര്‍കോം സംവിധാനമുണ്ട്. ഭാര്യയും ഭര്‍ത്താവും ആശയവിനിമയം നടത്തുന്നത് ഇന്റര്‍കോമിലൂടെയാണ്. പരസ്പരം വാതില്പടികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കുമെങ്കിലും ഭക്ഷണ സമയം തീന്‍ മേശക്ക് മുന്നിലാണ് പരസ്പരം കാണുക. ജോലിക്കാരി ഉഷ നിത്യവും ഭക്ഷണമുണ്ടാ ക്കാനും വീട് തുടച്ചു് വൃത്തിയാക്കാനും വന്നുപോകുന്നുണ്ട്.

ഒരു ഞായര്‍ ദിവസം രണ്ടുപേരും ഏറ്റുമുട്ടി. രാവിലെ ഭര്‍ത്താവ് ചാനല്‍ ചര്‍ച്ച കണ്ടതാണ് ഏലിയാ മ്മയെ പ്രകോപിപ്പിച്ചത്. ഏലിയാമ്മ ചോദിച്ചു.

'കഴിഞ്ഞ ആഴ്ച ചാനല്‍ കത്തിച്ചുവിട്ട രാഷ്ട്രീയ നേതാവിന്റെ സാമ്പത്തിക റിസോര്‍ട്ട് വിവാദം, സ്‌കൂള്‍ കലോത്സവത്തിലെ ഇറച്ചി വിവാദം, വയനാട്ടില്‍ കടുവയുടെ കടിയേറ്റ് നല്ല ചികിത്സ കിട്ടാതെ രോഗി മരിച്ച തൊക്കെ ഇപ്പോള്‍ എവിടെ? എല്ലാം ശ്മശാനമണ്ണിലായി. ഈ മാധ്യമങ്ങളും നാടുവാഴികളും ചേര്‍ന്ന് ഈ നാടിനെ കുട്ടിച്ചോറാക്കും. ഇതെല്ലാം കണ്ട് രസിക്കുന്ന കുറെ പമ്പര വിഡ്ഢികള്‍'.


ചാരുകസാലയില്‍ കിടന്ന ഡാനിയേല്‍ ഭാര്യയുടെ വാക്കുകളില്‍ ചില അപ്രിയ സത്യങ്ങള്‍ കണ്ടു. അത് മനസ്സിനെ അസ്വസ്ഥമാക്കി. ബ്രിട്ടനെപോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തെ ആരും കശാപ്പ് ചെയ്യാറില്ല. കറപുരണ്ട രാഷ്ട്രീയ നേതാവിനെ കുപ്പത്തൊട്ടിയിലിലേക്ക് വലിച്ചെറിയും. സ്വന്തം പാര്‍ട്ടി പോലും സംരക്ഷിക്കില്ല. ഭയാനകമായ ഒരു രാഷ്ട്രീയ അസ്വാതന്ത്ര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. എങ്ങും വരിഞ്ഞുമുറുക്കിയ ആത്മാക്കള്‍. എന്ത് ക്രൂരതയും എത്ര വേഗത്തിലാണ് ഈ പ്രബുദ്ധ കേരളം മറക്കുന്നത്?

സന്ധ്യ മാഞ്ഞുതുടങ്ങി. പ്രസന്നവതിയായ ഏലിയാമ്മ കുളിച്ചൊരുങ്ങി പ്രാര്‍ത്ഥനാമുറിയില്‍ കണ്ണടച്ചി രുന്ന് പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. ശരീരത്തില്‍ കുടിയേറിയ ആത്മാവ് ഏലിയാമ്മയുടെ തലച്ചോറിനെ അപഹ രിച്ചു കഴിഞ്ഞു. ആരാധനാപുസ്തകത്തിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കെ കണ്ണുകള്‍ മങ്ങി. ആ കണ്ണുകള്‍ ശൂന്യതയിലേക്ക് നോക്കി സ്വയം ചോദിച്ചു.

'എല്ലാവരും ആശ്വാസം കൊള്ളുന്നത് എത്രയോ അന്ധമായ വിശ്വാസ കീഴ്‌വഴക്കങ്ങളിലാണ്. ദേവാല യത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുന്നത്.

മുറിക്കുള്ളിലെ മെഴുകുതിരി വെളിച്ചത്തില്‍ ഏലിയാമ്മ വിശ്വാസപ്രമാണങ്ങളുടെ ശവവും പേറി പോയ്‌കൊണ്ടിരിക്കെ ഡാനിയേല്‍ ഏകാന്തതയുടെ തടവറയില്‍ കോഴിക്കാലുകളുടെ അസ്ഥികൂടങ്ങളെ കീറിമുറിച്ചു് മദ്യ സേവയിലായിരിന്നു. അയാളുടെ രോമങ്ങള്‍ ഓരോന്നും എഴുന്നു നിന്നു.

ഏലിയാമ്മ കണ്ണട ഊരിവെച്ചിട്ട് ഭര്‍ത്താവിനെ അത്താഴത്തിന് ക്ഷണിച്ചെങ്കിലും മറുപടിയില്ല. അകത്തേക്ക് ചെന്ന് നോക്കി. ഭര്‍ത്താവ് ലഹരിയുടെ മൃദുലശയ്യയില്‍ നിലാവ് നല്‍കിയ കുളിരിളം കാറ്റില്‍ സ്വര്‍ഗ്ഗ കവാടം തേടി പറന്നു. ഏലിയാമ്മ നിസ്സഹായതയോടെ നോക്കി നിന്നു.

useful_links
story
article
poem
Book