Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
WhatsApp
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവിടെനിന്നാണ്, പാമ്പിനെ കണ്ടിട്ടാണോ വിളിക്കുന്നത്' എന്നാണ്. പാതിരാത്രിയാണെങ്കിലും ഒരു പാമ്പിനെ കണ്ടു, സഹായിക്കണം എന്ന അഭ്യര്‍ഥനയുമായി എത്തുന്ന ഫോണ്‍ കോളില്‍ വിദ്യ രാജു ഇറങ്ങിപ്പുറപ്പെടും.
എത്ര നേരം കാത്തിരുന്നിട്ടാണെങ്കിലും ആ പാമ്പിനെ പിടികൂടി കോടനാട്ടെ വനംവകുപ്പിന് കൈമാറും. കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ 64കാരി ഇതിനകം 1000 ലധികം പാമ്പുകളെയാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്.
രാജവെമ്പാലയും പെരുമ്പാമ്പും അണലിയും ഉള്‍പ്പെടെ വിഷപ്പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്റെ ലൈസന്‍സ് ലഭിച്ച വ്യക്തിയാണ് ഇവര്‍. ആരില്‍നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ചെയ്യുന്നത്.
ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ വിദ്യയുടെ ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയെ സ്വന്തം നാടാക്കിയ വിദ്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം പനമ്പിള്ളി നഗറിലാണ് താമസം.
പാമ്പു പിടുത്തക്കാരി എന്നറിയപ്പെടുന്നതിനെക്കാളും പാമ്പുകളുടെ രക്ഷ എന്ന അറിയപ്പെടാനാണ് ഇവര്‍ക്കിഷ്ടം.
ആദ്യം പാമ്പുപിടിച്ചത് ഗോവയില്‍
1998 ല്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ഗോവയില്‍ വച്ചാണ് വിദ്യ ആദ്യമായി പാമ്പിനെ പിടിച്ചത്. അവിടെ മാണ്ഡവി നദിയുടെ തീരത്തുള്ള ഒരാളുടെ ഗ്യാരേജില്‍ പാമ്പുകയറിയപ്പോള് എല്ലാവരും ഭയന്നു മാറിനിന്നു.
പക്ഷേ, വിദ്യ പാമ്പിനെ പിടിച്ചു. വനംവകുപ്പ് അധികൃതര്‍ വരുംവരെ ആരും അതിനെ ഉപദ്രവിക്കാതെ സംരക്ഷിച്ചു. അതായിരുന്നു ആദ്യ പാമ്പുപിടുത്തം. പിന്നീടങ്ങോട്ട് വിഷപ്പാമ്പുകളും അല്ലാത്തവയേയുമൊക്കെ വിദ്യ കൈപ്പിടിയിലൊതുക്കി
പിന്നീട് സുരക്ഷിതമായി വനംവകുപ്പിനെ ഏല്പിച്ചു. വീടുകളിലേക്ക് എത്തുന്ന വെള്ളിമൂങ്ങയും പരുന്തുമൊക്കെ വിദ്യയുടെ മുന്നില്‍ അനുസരണയോടെ നില്ക്കും. നേവല്‍ ബേസില്‍ താമസിക്കുന്ന കാലത്ത് 20 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ വിദ്യ നിമിഷങ്ങള്‍ക്കകം ചാക്കിലാക്കി.
മഴക്കാലത്താണ് കൂടുതല്‍ പാമ്പുകളെ പിടികൂടുന്നത്. ഒരു ദിവസം മൂന്ന് പാമ്പുകളെ വരെ പിടികൂടിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രകൃതിയോട് കൂട്ടുകൂടാന്‍ പഠിപ്പിച്ച അച്ഛന്
പ്രകൃതിയോടും ജന്തുജാലങ്ങളോടുമൊക്കെ ഇഷ്ടം കൂടാന്‍ പഠിപ്പിച്ചത് അച്ഛന് എച്ച്.എസ്.പി. സിന്‍ഹയാണ്. കുട്ടിക്കാലത്ത് എന്നെയും സഹോദരങ്ങളെയും അച്ഛന് ട്രക്കിംഗിന് കൊണ്ടുപോകും. വഴിയില്‍ മുറിവേറ്റു കിടക്കുന്ന പൂച്ചകളെയും പക്ഷികളേയുമൊക്കെ അച്ഛന് വീട്ടില്‍ കൊണ്ടുവന്നു പരിപാലിക്കുമായിരുന്നു.
അമ്മയും അതുപോലെതന്നെയായിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം തരുമ്പോള്‍ പുറത്ത് കിളികള്‍ക്കായി പാത്രത്തില്‍ ഭക്ഷണം വയ്ക്കുമായിരുന്നു. ഇതൊക്കെ കണ്ടുവളര്‍ന്നത് കൊണ്ടാകാം പ്രകൃതിയോടും ജീവജാലങ്ങളോടുമൊക്കെ എനിക്ക് ഇഷ്ടം കൂടുതല്‍.- വിദ്യ രാജു പറഞ്ഞു. കൊച്ചിയിലെ വിവിധ പരിസ്ഥിതി സംഘടനകളില്‍ വിദ്യ അംഗമാണ്.
മറക്കാനാകാത്ത അനുഭവം
ഒരിക്കല്‍ അടുക്കളയില്‍ ജോലി ചെയ്തു നില്‍ക്കുമ്പോഴാണ് പെരുമ്പാമ്പിനെ കണ്ടെത്തി എന്നുപറഞ്ഞ് നേവല്‍ ബേസില്‍നിന്ന് ഫോണ്‍ വന്നത്. ഞാന്‍ ഉടനെ ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. ഭര്‍ത്താവ് രാജു എന്നെ ഉടനെ അവിടെ എത്തിച്ചു.
അതിന് 20 കിലോയിലധികം തൂക്കം വരും. അതിനെ പിടിച്ച് ഫോറസ്റ്റുകാര്‍ക്ക് കൈമാറിയപ്പോഴാണ് ആ കാഴ്ച കണ്ടത്. പാമ്പ് കിടന്നിടത്ത് ഇരുപത്തിയൊന്നോളം പാമ്പിന് മുട്ടകള്‍. പാമ്പിനൊപ്പം കൊണ്ടുപോകാനായി ഓരോ മുട്ടയും മരവീപ്പയിലേക്ക് വച്ചപ്പോള്‍ ചിലത് വിരിഞ്ഞ് പാമ്പിന് കുഞ്ഞുങ്ങള്‍ പുറത്തുവന്നു.
ഞാന്‍ വീപ്പയിലേക്ക് വയ്ക്കാനായി ഒരെണ്ണം കൈയിലെടുത്തപ്പോള്‍ അത് എന്റെ കൈയിലിരുന്നു വിരിഞ്ഞു. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്. എന്റെ ഉള്ളം കൈയിലിരുന്ന് ഒരു ജീവന് വിരിയുക.
അതിനെ എനിക്ക് സംരക്ഷിക്കാനാകുക. ആ ആനനന്ദം വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല'- വിദ്യ രാജു പറഞ്ഞു.
വിഷപ്പാമ്പുകളാണെങ്കില്‍ പിടിച്ച് ഫോറസ്റ്റുകാരെ ഏല്‍പ്പിക്കും. അവര്‍ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടും. ഫോറസ്റ്റുകാര് വരാന്‍ വൈകിയ സന്ദര്‍ഭത്തില്‍ എന്റെ വീടിനു പുറത്ത് പാമ്പിനെ സൂക്ഷിച്ചിട്ടുണ്ട്.
പിടിക്കാന്‍ ചെല്ലുമ്പോള്‍ ചേര പോലുള്ളവയാണെങ്കില്‍ വാതില്‍ തുറന്നുകൊടുത്തു പുറത്തേക്ക് പോകാന്‍ അനുവദിക്കും. ഒളിച്ചിരിക്കുന്ന പാമ്പ് പുറത്തുവരാനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരും.
പെരുമ്പാമ്പിനെ പിടിച്ചപ്പോള്‍ ഉള്‍പ്പെടെ മൂന്നു തവണ വിദ്യയ്ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. എങ്കിലും പാമ്പുകളെ രക്ഷിക്കാന്‍ ഈ വീട്ടമ്മ എപ്പോഴും മുന്നിലുണ്ട്.
എല്ലാവരും ഈശ്വരന്റെ സൃഷ്ടിയാണ്...
പാമ്പ് നിരുപദ്രവകാരിയായ ജീവിയാണ്. പാമ്പിനെ കണ്ടാലുടന്‍ അതിനെ പേടിപ്പിക്കുമ്പോഴാണ് അത് കൊത്തുന്നത്. ഓരോ ഫോണ്‍കോളുകള്‍ വരുമ്പോഴും പാമ്പുകളുടെ ജീവന് രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് എന്റെ മനസില്‍ ഉണ്ടാകാറുളളത്.
"എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ്. അവയെ ബഹുമാനിക്കണം' എന്നാണ് എന്റെ അച്ഛന് പഠിപ്പിച്ചു തന്നിരിക്കുന്നത്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും ആ വാക്കുകളാണ് എന്റെ മനസിലേക്ക് ഓടിയെത്തുന്നത്. നമുക്ക് ഉപദ്രവമില്ലാത്തതിനെ നാം കൊല്ലുന്നത് എന്തിനാണ്'- വിദ്യ ചോദിക്കുന്നു.
കുടുംബമുണ്ട് കൂടെ
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള വിദ്യ പത്തു വര്‍ഷത്തോളം സ്കൂളില്‍ അധ്യാപികയായിരുന്നു. വിവാഹശേഷം ജോലി ഉപേക്ഷിച്ചു. ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു നേവല്‍ ബേസില്‍നിന്ന് വിരമിച്ചെങ്കിലും ഭാര്യയുടെ പാമ്പുപിടിത്തത്തിന് പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.
മകന് കമാന്‍ഡര്‍ സൗരഭും മരുമകള്‍ തേജ്ബിറും ബംഗളൂരുവില്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മകള്‍ ശ്വേതയും പിന്തുണയുമായി വിദ്യയ്ക്കൊപ്പമുണ്ട്. കൊച്ചുമകന് തനിഷ് അമ്മമ്മയുടെ പാമ്പു പിടിത്തത്തിന്റെ ഫോട്ടോകള്‍ കൗതുകത്തോടെ കാണാറുണ്ടെന്ന് വിദ്യ പറഞ്ഞു.
സീമ മോഹന്‍ലാല്‍
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top