ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
എസ്. റൊമേഷ്
രാ​ജ്യ​ത്തെ മി​ക്ക ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രു​ണ്ട്. ഇ​ന്നു​വ​രെ ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത് ബി​ജെ​പി നേ​താ​വ് ഗോ​പി​നാ​ഥ് മു​ണ്ടേ​യു​ടെ മ​ക​ൾ ഡോ. ​പ്രീ​തം മു​ണ്ടേ​യ്ക്കാ​ണ്.

അ​ത് 6.96 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ആ​യി​രു​ന്നു. എ​ന്നാ​ൽ വ​ള​രെ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് ക​ട​ന്നു​കൂ​ടി​യ​വ​രു​മു​ണ്ട്. ക​ഷ്ടി​ച്ചു​ള്ള ര​ക്ഷ​പ്പെ​ട​ൽ എ​ന്നു വേ​ണ​മെ​ങ്കി​ൽ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കാം.

നേ​ര​ത്തെ​യൊ​ക്കെ​യാ​ണ് ഇ​ങ്ങ​നെ നി​സാ​ര വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​ന്ന​തെ​ങ്കി​ൽ വോ​ട്ടെ​ണ്ണ​ൽ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ളു​മൊ​ക്കെ ശ​രി​ക്കും പെ​ട്ടു​പോ​യേ​നെ.

കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, തീ​ർ​ച്ച​യാ​യും നി​സാ​ര വോ​ട്ടി​ന് തോ​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി റീ​കൗ​ണ്ടിം​ഗ് ആ​വ​ശ്യ​പ്പെ​ടും. ബാ​ല​റ്റ് പേ​പ്പ​റാ​ണെ​ങ്കി​ൽ വീ​ണ്ടും ഓ​രോ​ന്നും പ​രി​ശോ​ധി​ച്ച് വീ​ണ്ടും എ​ണ്ണി​ത്തീ​രു​ന്പോ​ഴേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ന​ടു​വൊ​ടി​യും.

റീ​കൗ​ണ്ടിം​ഗി​ൽ വ്യ​ത്യാ​സം വ​ന്നാ​ൽ ത​ർ​ക്കം രൂക്ഷ​മാ​കു​ക​യും ചെ​യ്യും. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​യ​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ എ​ളു​പ്പ​മാ​ണ്. യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ട് റീ​കൗ​ണ്ടിം​ഗ് ന​ട​ത്തി​യാ​ലും വ്യ​ത്യാ​സം വ​രി​ല്ല.

ഇ​ന്ത്യ​യി​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം ഒ​ന്പ​തു വോ​ട്ടു​ക​ളാ​ണ്. ര​ണ്ടു പേ​രാ​ണ് ഇ​ങ്ങ​നെ ഒ​ന്പ​തു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.

ബി​ഹാ​റി​ലെ രാ​ജ്മ​ഹ​ൽ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ചെ​ത്തി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സോം ​മ​റാ​ൻ​ഡി​യാ​ണ് ഒ​രു ഭാ​ഗ്യ​വാ​ൻ. ആ​കെ 9.5 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​റ​ന്മാ​രു​ള്ള ഈ ​മ​ണ​ല​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്‌​സ​ര​മാ​യി​രു​ന്നു ന​ട​ന്ന​ത്.

സോം ​മ​റാ​ൻ​ഡി 1,98,889 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി തോ​മാ​സ് ഹാ​ൻ​സ്ഡ 1,98,880 വോ​ട്ടു​ക​ൾ നേ​ടി. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച സ്ഥാ​നാ​ർ​ഥി സൈ​മ​ൺ മി​റാ​ൻ​ഡി ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ നേ​ടി.

ആ​ന്ധ​യി​ലെ അ​ന​ക​പാ​ലി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 1989ൽ ​കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കോ​ന്താ​ല രാ​മ​കൃ​ഷ്ണ​യും ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത് ഒ​ന്പ​തു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ‍​യി​ച്ചാ​ണ്.



കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കോ​ന്ത​ല രാ​മ​കൃ​ഷ്ണ 2,99,109 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത തെ​ലു​ങ്കു​ദേ​ശം സ്ഥാ​നാ​ർ​ഥി അ​പ്പാ​ല ന​ര​സിം​ഹം 2,99,100 വോ​ട്ടു​ക​ൾ നേ​ടി. മ​ണ്ഡ​ല​ത്തി​ൽ ആ​കെ 8.93 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

1996ൽ ​ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഗെ​യ്ക്ക്‌​വാ​ദ് സ​ത്യ​ജി​ത്ത് സിം​ഗി​നു ല​ഭി​ച്ച​ത് 17 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്. ഗെ​യ്ക്ക്‌​വാ​ദ് 1,31,248 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജി​തേ​ന്ദ്ര ര​തി​ലാ​ൽ നേ​ടി​യ​ത് 1,31,231 വോ​ട്ടു​ക​ൾ.


1971ൽ ​ത​മി​ഴ്നാ​ട്ടി​ലെ തി​രി​ച്ചെ​ന്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം.​എ​സ്. ശി​വ​സ്വാ​മി വി​ജ​യി​ച്ച​ത് 26 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. ശി​വ​സ്വാ​മി​ക്ക് 2,02,783 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ സ്വ​ത​ന്ത്രാ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്‌​സ​രി​ച്ച എം. ​മ​ത്തി​യാ​സ് 2,02,757 വോ​ട്ടു​ക​ൾ നേ​ടി.

2014ൽ ​ല​ഡാ​ക്കി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി തു​പ്സാ​ൻ ച്യൂ​സാ​ങ് വി​ജ​യി​ച്ച​ത് 36 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. വോ​ട്ട​ർ​മാ​ർ കു​റ​വു​ള്ള മ​ണ്ഡ​ല​മാ​യ ല​ഡാ​ക്കി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ച​തു​ഷ്കോ​ണ മ​ത്‌​സ​ര​ത്തി​ൽ തു​പ്സാ​ൻ 31,111 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ സ്വ​ന്ത്ര​നാ​യ ഗു​ലാം റാ​സ 31,075 വോ​ട്ടു​ക​ൾ നേ​ടി.

മ​റ്റൊ​രു സ്വ​ത​ന്ത്ര​ൻ 28,234 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു ല​ഭി​ച്ച​ത് 26,402 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. 1962ൽ ​മ​ണി​പ്പൂ​രി​ലെ ഔ​ട്ട​ർ മ​ണി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു വി​ജ​യി​ച്ച മ​ണി​പ്പു​ർ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യി​ലെ റി​ഷാം​ഗ് കെ​യ്ഷിം​ഗി​നു ല​ഭി​ച്ച​ത് 42 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു.



റി​ഷാം​ഗ് 35,609 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി​ബോ ല​ഹ്റോ​യ്ക്ക് ല​ഭി​ച്ച​ത് 35,579 വോ​ട്ടു​ക​ൾ. 2004ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു യു​ണൈ​റ്റ​ഡ് ജ​ന​താ​ദ​ൾ സ്ഥാ​നാ​ർ​ഥി​യാ​യ പി. ​പൂ​ക്കു​ഞ്ഞി​ക്കോ​യ വി​ജ​യി​ച്ച​ത് 71 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്.

പൂ​ക്കു​ഞ്ഞി​ക്കോ​യ 15,597 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​എം. സെ​യ്ദി​നു 15,526 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 1980 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദി​യോ​റി​യ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി രാ​മാ​യ​ൺ സിം​ഗി​ന്‍റെ ഭൂ​രി​പ​ക്ഷം 77 വോ​ട്ടു​ക​ളാ​യി​രു​ന്നു.

രാ​മാ​യ​ൺ സിം​ഗി​ന് 1,10,014 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത ജ​ന​താ​പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി രാം​ധാ​രി ശാ​സ്ത്രി​ക്കു ല​ഭി​ച്ച​ത് 1,09,937 വോ​ട്ടു​ക​ളാ​യി​രു​ന്നു. 1999ൽ ​യു​പി​യി​ലെ ഖ​തം​പു​രി​ൽ​നി​ന്നു മ​ത്‌​സ​രി​ച്ച ബി​എ​സ്പി സ്ഥാ​നാ​ർ​ഥി പ്യാ​രേ​ലാ​ൽ സം​ഘ്‌​വാ​ർ വി​ജ​യി​ച്ച​ത് 105 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്.

1994ൽ ​പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ച ശി​രോ​മ​ണി അ​കാ​ലി​ദ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മേ​വാ സിം​ഗി​നു ല​ഭി​ച്ച​ത് 140 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്. നി​സാ​ര വോ​ട്ടി​നു തോ​റ്റ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​ണി​ക​ളു​ടെ കാ​ര്യ​മാ​ണ് ക​ഷ്ടം. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​വ​ർ അ​ക്കാ​ര്യ​മോ​ർ​ത്ത് പ​രി​ത​പി​ച്ചു​കൊ​ണ്ടി​രി​ക്കും.

കാ​രാ​ണം ഒ​ന്നു കൂ​ടി ഒ​ത്തു​പി​ടി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ൾ​ക്കു ക​ട​ന്നു​കൂ​ടാ​മാ​യി​രു​ന്നു. എം​പി​യാ​യാ​ലു​ള്ള സ​മൂ​ഹ​ത്തി​ലെ പ​ദ​വി​യും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​മെ​ല്ലാം ഓ​ർ​ത്താ​ൽ അ​വ​ർ​ക്കെ​ങ്ങ​നെ​യാ​ണ് ഉ​റ​ക്കം വ​രി​ക.