Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
WhatsApp
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം
1.
1s2 2s2 2p6 3s2 3p6 4s2 3d1 എന്ന സബ്ഷെൽ ഇലക്ട്രോൺ വിന്യാസമുള്ള മൂലകത്തിന്റെ അറ്റോമിക നന്പർ എത്ര?
(9, 20, 21, 18)
2.
വായു നിറച്ച ബലൂൺ ജലത്തിനടിയിലേക്ക് താഴ്ത്തുന്പോൾ അതിന്റെ വലിപ്പം കുറയുന്നു. ഈ പ്രതിഭാസം ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു.?
3.
ഒരു നിശ്ചിത മാസ് വാതകത്തിന്റെ 300K യിലെ വ്യാപ്തം 600 mL. ആയാൽ 320 K യിലെ വ്യാപ്തം എത്ര? (മർദത്തിന് വ്യത്യാസമില്ല).
(640 mL, 660 mL, 546 mL, 660 mL)
4.
ബന്ധം കണ്ടെത്തി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
ഈതീൻ : പോളിത്തീൻ
ടെട്രാഫ്ളൂറോ ഈതീൻ : -----
5.
ഈതറുകളിലെ ഫംഗ്ഷണൽ ഗ്രൂപ്പിന്റെ പേരെന്താണ്.?
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം.
6.
താഴെത്തന്നിരിക്കുന്ന Zn-Cu ഗാൽവനിക് സെല്ലിന്റെ ചിത്രം വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) "X' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തിന്റെ പേരെന്ത്?
b) Cu ഇലക്ട്രോഡിലെ രാസപ്രവർത്തന സമവാക്യം എഴുതുക.
7.
സിൽവർ നൈട്രേറ്റ് ലായനിയിൽ മഗ്നീഷ്യം ദണ്ഡ് ഇറക്കിവച്ചാൽ സംഭവിക്കുന്ന രാസമാറ്റത്തിന്റെ സമവാക്യം ചുവടെ ചേർക്കുന്നു.
2Ag1+NO31- + Mgo Mg2+(NO1-)2 + 2Ago
a) ഏതു മൂലകത്തിനാണ് ഓക്സീകരണം സംഭവിച്ചത്? ഓക്സിഡേഷൻ നന്പറിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
b) സിൽവർ, മഗ്നീഷ്യം എന്നിവ ഇലക്ട്രോഡുകളായി നിർമിക്കുന്ന ഗാൽവനിക് സെല്ലിന്റെ കാഥോഡ് ഏതു ലോഹമായിരിക്കും?
8.
CH3-CH2-CH2-CH2-CH2-OH എന്ന കണ്ടൻസ്ഡ് ഫോർമുല ശ്രദ്ധിക്കുക.
a) ഈ സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
b) ഇതിന് എത്ര പൊസിഷൻ ഐസോമെറുകൾ സാധ്യമാണ്? ഏതെങ്കിലും ഒന്നിന്റെ ഘടന എഴുതുക.
9.
കോപ്പറിന്റെ അറ്റോമിക നന്പർ 29 ആണ്.
a) 29Cu ന്റെ സബ്ഷെൽതല ഇലക്ട്രോൺവിന്യാസം എഴുതുക.
b) Cu2O എന്ന സംയുക്തത്തിൽ കോപ്പറിന്റെ ഓക്സീകരണാവസ്ഥ കണക്കാക്കുക.
10.
അലുമിനയുടെ (Al2O3) വൈദ്യുതവിശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) അലുമിനയിൽ ക്രയോലൈറ്റ് ചേർക്കുന്നതെന്തിന്?
b) വൈദ്യുതവിശ്ലേഷണം നടക്കുന്പോൾ Al 3+ അയോൺ ഏത് ഇലക്ട്രോണിലേക്ക് നീങ്ങുന്നു? ഇവിടെ നടക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യമെഴുതുക.
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം
11.
പട്ടികയിൽ വിട്ടുപോയ ഭാഗം പൂർത്തീകരിക്കുക.
12.
CO2 വിന്റെ മോളിക്യുലാർ മാസ് 44 ആണ്.
a) STP യിൽ സ്ഥിതിചെയ്യുന്ന 132g CO2 ൽ എത്ര മോൾ തന്മാത്രകളുണ്ട്?
b) ഇത്രയും വാതകത്തിന്റെ വ്യാപ്തം എത്ര ലിറ്റർ ആയിരിക്കും?
c) STP യിൽ ഇതിനു തുല്യമായ വ്യാപ്തമുള്ള ഹൈഡ്രജൻ തന്മാത്രകളുടെ എണ്ണം
എത്രയായിരിക്കും?
13.
പരീക്ഷണശാലയിൽ അമോണിയ നിർമിക്കുന്ന വിധം ചിത്രീകരിച്ചിരിക്കുന്നു.
a) അമോണിയ വാതകം ഈർപ്പരഹിതമാക്കാൻ നീറ്റുകക്കയ്ക്ക് പകരം സൾഫ്യൂരിക് ആസിഡ്
ഉപയോഗിക്കാമോ? എന്തുകൊണ്ട്?
b) ഗ്യാസ് ജാർ കമഴ്ത്തി വച്ചിരിക്കുന്നതിൽനിന്ന് അമോണിയ വാതകത്തിന്റെ സാന്ദ്രതയെക്കുറിച്ച് എന്തു മനസിലാക്കാം?
c) സമവാക്യം പൂർത്തീകരിക്കുക.
2NH4Cl + Ca (OH)2 + +2NH3
14.
സോഡിയം ക്ലോറൈഡ് ലായനിയിൽ Na+, Cl, H3O+, OH, H2O എന്നിവ അടങ്ങിയിരിക്കുന്നു.
a) ഈ ലായനിയെ വൈദ്യുതവിശ്ലേഷണം ചെയ്യുന്പോൾ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോണുകൾ ഏതെല്ലാം.?
b) കാഥോഡിൽ നടക്കുന്ന രാസമാറ്റത്തെ സൂചിപ്പിക്കുന്ന സമവാക്യമെഴുതുക.
c) ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡ് വൈദ്യുതിയെ കടത്തിവിടാത്തതിനു കാരണമെന്ത്?
15.
ലോഹനിർമാണവുമായി ബന്ധപ്പെട്ട ഏതാനും പ്രവർത്തനങ്ങളുടെ പേരുകൾ തന്നിരിക്കുന്നു.
ഉരുക്കി വേർതിരിക്കൽ, കാൽസിനേഷൻ, ലീച്ചിംഗ്, സ്വേദനം, റോസ്റ്റിംഗ്
a) വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ ചൂടാക്കുന്ന പ്രവർത്തനം മേൽപറഞ്ഞവയിൽ ഏതാണ്.?
b) ടിൻ, ലെഡ് എന്നീ ലോഹങ്ങളുടെ എന്തു പ്രത്യേകതയാണ് "ഉരുക്കി വേർതിരിക്കൽ' പ്രക്രിയയിൽ ഉപയോഗപ്പെടുന്നത്.?
c) സ്വേദനം വഴി ശുദ്ധീകരിക്കപ്പെടുന്ന 3 ലോഹങ്ങളുടെ പേരെഴുതുക.
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുക. 4 സ്കോർ വീതം.
16.
ചില മൂലകങ്ങളുടെ ഇലക്ട്രോൺവിന്യാസം ചുവടെ ചേർക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല).
A. [Ar]4s2 B. [Ne]3s23p5 C. [Ar] 3d5 4s2
a) A, B, C എന്നിവയിൽ സംക്രമണ മൂലകമേത്? ഇത് ഏതു പീരിയഡിൽ ഉൾപ്പെടുന്നു?
b) B ഏതു ഗ്രൂപ്പിൽ ഉൾപ്പെടുന്നു? ഈ ഗ്രൂപ്പിലെ മൂലകങ്ങൾ പൊതുവേ ഏതു പേരിലറിയപ്പെടുന്നു?
c) A യും B യും തമ്മിൽ ചേരുന്പോൾ ഉണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i) A യുടെ 1 ആറ്റം 2 ഇലക്ട്രോണുകളെ സ്വീകരിക്കുന്നു.
ii) B യുടെ 1 ആറ്റം 1 ഇലക്ട്രോണിനെ സ്വീകരിക്കുന്നു.
iii) A യുടെ 1 ആറ്റം 2 ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.
iv) B യുടെ 1 ആറ്റം 2 ഇലക്ട്രോണുകളെ സ്വീകരിക്കുന്നു.
17.
മൊളാസസിൽ യീസ്റ്റ് ചേർത്ത് ഫെർമന്റേഷൻ വഴിയാണല്ലോ എതനോൾ വ്യാവസായികമായി നിർമിക്കുന്നത്.
a) യീസ്റ്റിൽ അടങ്ങിയിട്ടുള്ള എന്സൈമുകൾ ഏവ?
b) ഈ എൻസൈമുകൾ സുക്രോസിനെ (C12H22O11) എതനോളാക്കി മാറ്റുന്ന പ്രവർത്തനങ്ങളുടെ സമവാക്യങ്ങൾ എഴുതുക.
c) വിഷമദ്യമായ മെതിലേറ്റഡ് സ്പിരിറ്റ് തയാറാക്കുന്നതെങ്ങനെ?
d) എതനോളിൽനിന്ന് വിനാഗിരി നിർമിക്കാൻ ഒരു മാർഗം നിർദേശിക്കുക.
18.
ഒരു ആലിസൈക്ലിക് ഹൈഡ്രോകാർബണിന്റെ (വലയ സംയുക്തം) ഘടന നൽകിയിരിക്കുന്നു.
a) ഈ സംയുക്തത്തിന്റെ IUPAC നാമവും തന്മാത്രാവാക്യവും എഴുതുക.
b)
i. ഇതിന്റെ ഐസോമെർ ആയിട്ടുള്ള ഒരു ഓപ്പൺ ചെയിൻ സംയുക്തമേത്?
ii. ഈ ചെയിൻ സംയുക്തത്തിന്റെ ഘടന വരയ്ക്കുക.
iii. ഈ സംയുക്തം ഉൾപ്പെടുന്ന ഹോമലോഗസ് സീരീസ് ഏത്?
(ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ)
19.
ബ്ലാസ്റ്റ് ഫർണസ് എന്ന സംവിധാനമുപയോഗിച്ചാണ് ഇരുന്പിനെ അതിന്റെ അയിരിൽനിന്നു വേർതിരിക്കുന്നത്.
a) ഇരുന്പിന്റെ മുഖ്യ അയിര് ഏതാണ്?
b) ഈ അയിരിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്ന സംയുക്തമേത്?
c) ഇരുന്പ് നിർമാണത്തിലെ ഫ്ളക്സ്, ഗാങ് എന്നിവ ഏതൊക്കെയാണ്? സ്ലാഗ് രൂപീകരണത്തിന്റെ സമവാക്യം എഴുതുക.
d) പിഗ് അയൺ എന്നാലെന്ത്?
20.
ഉഭയദിശാ പ്രവർത്തനത്തിന്റെ സമയ-രാസപ്രവർത്തന നിരക്ക് ഗ്രാഫ് തന്നിരിക്കുന്നു.
a) ഗ്രാഫ് 1, ഗ്രാഫ് 2 എന്നിവയിൽ പശ്ചാത് പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഗ്രാഫ് ഏത്?
b) A എന്ന ബിന്ദു രാസപ്രവർത്തനത്തിന്റെ ഏതു ഘട്ടത്തെ സൂചിപ്പിക്കുന്നു?
c) H2(g) + I2(g) 2HI(g) ഈ ഉഭയദിശാപ്രവർത്തനത്തിൽ മർദത്തിലുണ്ടാകുന്ന മാറ്റം സന്തുലനാവസ്ഥയെ എപ്രകാരം സ്വാധീനിക്കുന്നു? കാരണമെന്ത്?
d) 2SO2+O2 450oc 2SO3 + താപം പ്രവർത്തനത്തിൽ താപനില വർധിപ്പിച്ചാലുണ്ടാകുന്ന
മാറ്റമെന്തെന്ന് ലെ ഷാറ്റ്ലിയർ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
ഉത്തരസൂചിക
1.
21 (ആകെ ഇലക്ട്രോണുകളുടെ എണ്ണം)
2.
ബോയിൽ നിയമം (മർദം കൂടുന്പോൾ വ്യാപ്തം കുറയുന്നു)
3.
640 mL (V/T സ്ഥിരസംഖ്യ, 600/300=2, 2 x 320 = 640)
4.
ടെഫ്ളോൺ (മോണോമെർ : പോളിമെർ)
5.
ആൽക്കോക്സി (-O-R)
6.
a) സാൾട്ട് ബ്രിഡ്ജ്
b) Cu2+ + 2e -> Cu (കാഥോഡ്, ഇലക്ട്രോൺ നേടൽ, നിരോക്സീകരണം)
7.
a) Mg (ഓക്സിഡേഷൻ നന്പർ 0 ൽ നിന്ന് 2 ആയി കൂടി)
b) സിൽവർ (ക്രിയാശീലം കുറഞ്ഞ ലോഹം, നിരോക്സീകരണം)
8.
a) പെന്റൻ -1-ഓൾ
b) 3; CH3-CH2-CH2-CH-CH3
|
OH
9.
a) 29Cu 1s2 2s22p6 3s23p63d10 4s1
b) Cu1+2O2-
10.
a) അലുമിനയുടെ ദ്രവണാങ്കം വളരെ കൂടുതലാണ്. ഇത് കുറയ്ക്കാനും വൈദ്യുതചാലകത വർധിപ്പിക്കാനുംവേണ്ടിയാണ് ക്രയോലൈറ്റ് ചേർക്കുന്നത്.
b) കാഥോഡിലേക്ക് Al3+ + 3e -> Al
11.
a) CH3-CH3
b) ജ്വലനം
c) CH3-COO-CH2-CH3
12.
a) 132/44 = 3 (ഗ്രാമിലുള്ള മാസ്/GMM)
b) 3 x 22.4 ലിറ്റർ (മോളുകളുടെ എണ്ണം x മോളാർ വ്യാപ്തം)
c) 3 x 6.022 x 10 23 (മോളുകളുടെ എണ്ണം x അവഗാഡ്രോ സംഖ്യ)
13.
a) ഇല്ല. സൾഫ്യൂരിക് ആസിഡ്, ബേസിക് സ്വഭാവമുള്ള അമോണിയയുമായി രാസപ്രവർത്തനത്തിലേർപ്പെടും.
b) അമോണിയയ്ക്ക് വായുവിനേക്കാൾ സാന്ദ്രത കുറവാണ്.
c) 2NH4Cl + Ca (OH)2 --> CaCl2 + 2H2O + 2NH3
14.
a) ആനോഡിലേക്ക് ആകർഷിക്കപ്പെടുന്നവ Cl, OH കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്നവ H3O+, Na+
b) 2H2O + 2e --> H2 + 2OH
c) അയോണുകൾക്ക് ചലനസ്വാതന്ത്ര്യമില്ലാത്തതിനാൽ
15.
a) റോസ്റ്റിംഗ്
b) അപദ്രവ്യങ്ങളേക്കാൾ കുറഞ്ഞ ദ്രവണാങ്കം
c) സിങ്ക്, കാഡ്മിയം, മെർക്കുറി
16.
a) C (d ബ്ലോക്ക്); നാലാം പീരിയഡ് (ആറ്റത്തിൽ 4 ഷെല്ലുകൾ)
b) 17 (p ബ്ലോക്കിൽ, 3p യിലെ 5 ന്റെ കൂടെ 12 കൂട്ടുന്നു), ഹാലൊജനുകൾ
c) ii, iii പ്രസ്താവനകളാണ് ശരിയായവ.
d) AB2 (A രണ്ട് ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു. സംയോജകത 2. B ഒരു ഇലക്ട്രോണിനെ സ്വീകരിക്കുന്നു. സംയോജകത 1. സംയോജതകതാ സംഖ്യകൾ പരസ്പരം മാറ്റി പാദാങ്കമായി എഴുതുന്പോൾ രാസസൂത്രം AB2)
17.
a) ഇൻവെർട്ടേസ്, സൈമേസ്
b) C12H22O11 + H2O ഇൻവെർട്ടേസ്--> C6H12O6+C6H12O6
C6H12O6 സൈമേസ്--> 2C2H5OH + 2CO2
c) എതനോളിൽ വിഷപദാർഥമായ മെതനോൾ കലർത്തിയാണ് മെഥിലേറ്റഡ് സ്പിരിറ്റ് തയാറാക്കുന്നത്.
d) എതനോളിനെ വായുവിന്റെ അസാന്നിധ്യത്തിൽ അസറ്റോബാക്ടർ എന്ന ബാക്ടീരിയ ഉപയോഗിച്ച് ഫെർമന്റേഷൻ നടത്തി വിനാഗിരി നിർമിക്കാം.
18.
a) സൈക്ലോ പ്രൊപെയ്ൻ; C3H6
b) i. പ്രൊപ്-1-ഈൻ
ii.
iii. ആൽക്കീൻ
19.
a) ഹേമറ്റൈറ്റ്
b) കാർബൺ മോണോക്സൈഡ് (CO)
c) ഫ്ലക്സ് CaO, ഗാങ് SiO2
CaO + SiO2 --> CaSiO3
d) ബ്ലാസ്റ്റ് ഫർണസിൽനിന്നു ലഭിക്കുന്ന ഉരുകിയ അയണിൽ 4 % കാർബണും മറ്റു മാലിന്യങ്ങളായ മാംഗനീസ്, സിലിക്കൺ, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇതാണ് പിഗ് അയൺ എന്നു വിളിക്കപ്പെടുന്നത്.
20.
a) ഗ്രാഫ് 2
b) സംതുലനാവസ്ഥ
c) സ്വാധീനിക്കുന്നില്ല. കാരണം പുരോ-പശ്ചാത് പ്രവർത്തനങ്ങളുടെ ഫലമായി അഭികാരകങ്ങളുടെയും ഉല്പന്നങ്ങളുടെയും മോൾ എണ്ണത്തിൽ (2) വ്യത്യാസം ഉണ്ടാകുന്നില്ല.
d) താപനില വർധിപ്പിച്ചാൽ ലെ ഷാറ്റ്ലിയർ തത്ത്വമനുസരിച്ച് വ്യൂഹം താപനില കുറയ്ക്കാനായി താപത്തെ ആഗിരണം ചെയ്യുന്ന പശ്ചാത് പ്രവർത്തനത്തെ സഹായിക്കും. ഇത് ഉല്പന്നത്തിന്റെ അളവ് കുറയ്ക്കും. അതുകൊണ്ട് കൂടുതൽ ഉല്പന്നം ലഭിക്കാൻ താപനില കുറയ്ക്കണം. എന്നാൽ വളരെ താഴ്ന്ന താപനിലയിൽ പ്രവർത്തനനിരക്ക് കുറയും. അതുകൊണ്ട് അനുകൂല ഊഷ്മാവ് 4500c പ്രയോജനപ്പെടുത്തുന്നു.
ബാബു ടി. ജോൺ
അസ്ത്രാ അക്കാഡമി, കാഞ്ഞിരപ്പള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തര
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂ
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല് ഒരുപക്ഷെ മുഴുവന്മാര്
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മിക
Latest News
മ്യാൻമറിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ചു
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
രാജസ്ഥാൻ എംഎൽഎയ്ക്ക് ഭീഷണി; ഒരാൾ അറസ്റ്റിൽ
ആവേശം അവസാന പന്തുവരെ; ഹൈദരാബാദിന് ആവേശ ജയം
Latest News
മ്യാൻമറിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ചു
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
രാജസ്ഥാൻ എംഎൽഎയ്ക്ക് ഭീഷണി; ഒരാൾ അറസ്റ്റിൽ
ആവേശം അവസാന പന്തുവരെ; ഹൈദരാബാദിന് ആവേശ ജയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top