Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
WhatsApp
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച്ചു നടത്തിയ ക്രാന്തദര്‍ശിയായിരുന്നു പ്രഥമ മെത്രാനായ മാര്‍ ജോസഫ് പവ്വത്തിലെന്ന് ബിഷപ് മാർ ജോസ് പുളിക്കൽ.
സഭയുടെ വ്യക്തിത്വവും തനിമയും എല്ലാ രംഗങ്ങളിലും സംരക്ഷിക്കാനും സഭാത്മകമായി ദൈവജനത്തെ വളര്‍ത്താനും ത്യാഗപൂര്‍വമായ നിലപാടുകളെടുത്ത മഹനീയ വ്യക്തിത്വം. ആരാധനക്രമാ ധ്യാത്മികതയിലൂടെയാണ് ദൈവാരാധകരുടെ സമൂഹമെന്ന നിലയില്‍ സഭ വളര്‍ച്ച പ്രാപിക്കുന്നതെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
അപഭ്രംശങ്ങളെ ശക്തമായി പ്രതിരോധിക്കാൻ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ്, യുവദീപ്തി, മാതൃവേദി, പിതൃവേദി എന്നിവയെ വളര്‍ത്തിയെടുക്കുന്നതില്‍ സവിശേഷ ശ്രദ്ധയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങള്‍ക്കു സഭാത്മക പരിശീലനം നല്കാന് നിര്‍മല തിയോളജിക്കല്‍ കോളജ് പൊടിമറ്റത്ത് സ്ഥാപിച്ചതു ശ്രേഷ്ഠമായ സംഭാവനയാണ്.
വൈദികവിദ്യാർഥികളെ വ്യക്തിപരമായി അറിഞ്ഞു പരിശീലനത്തില്‍ ശ്രദ്ധ പുലർത്തിയതു രൂപതയ്ക്ക് ശക്തമായ അടിത്തറയായി. സാമൂഹ്യസേവന സംവിധാനങ്ങളായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയും രൂപംകൊണ്ടത് പവ്വത്തില്‍ പിതാവിന്റെ ശുശ്രൂഷാ കാലഘട്ടത്തിലാണ്.
സഭയുടെ സംഭാവനകളെ തമസ്കരിക്കുന്ന ശ്രമങ്ങളെ ചെറുക്കുകയും അവകാശങ്ങളെ സംരക്ഷിക്കാൻ ധീരമായ നിലപാടുകളെടുക്കുകയും ചെയ്ത പിതാവ് ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിതാന്ത ജാഗ്രത പുലര്‍ത്തി. ജീവകാരുണ്യപദ്ധതികളാരംഭിക്കുകയും മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായി രൂപതയില്‍ പരിശീലനകേന്ദ്രം ആരംഭിക്കുകയും ചെയ്തു.
മറ്റു രൂപതകള്‍ക്കെല്ലാം മാതൃക നല്കി അല്മായ വിശ്വാസിയെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതയില്‍ പിതാവ് നിയമിച്ചു. രൂപതാധ്യക്ഷന്റെ ഓഫീസും കൂരിയയും ഡിപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന പാസ്റ്ററല്‍ സെന്റര്‍ സംവിധാനത്തിന്റെ ആരംഭകനും പിതാവാണ്.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ, കെസിബിസി പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്മാന് എന്നീ നിലകളില്‍ സീറോ മലബാര്‍ സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്കിയ പവ്വത്തില്‍ പിതാവ് എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാര്‍ ജോസഫ് പവ്വത്തില്‍ പിതാവ് കാഞ്ഞിരപ്പള്ളി രൂപതയ്ക്കാവശ്യമായ അടിത്തറയൊരുക്കുകയും മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, ജീവകാരുണ്യ സാമൂഹിക പ്രേഷിതത്വസ്ഥാപനങ്ങള് എന്നിവയുള്‍പ്പെടെ ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതു നന്ദിയോടെ സ്മരിക്കുന്നുവെന്നു രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
വിശ്വാസവഴിയില്‍ സഭയെ നയിച്ച അജപാലകൻ: ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വിശ്വാസവഴിയില്‍ സഭയെ നയിച്ച അജപാലകനായിരുന്നുവെന്ന് കോട്ടയം ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. സാര്‍വത്രിക സഭയിലും ഭാരതസഭയിലും കേരളസഭയിലും സീറോ മലബാര്‍ സഭയിലും സമുന്നതമായ വിവിധ ശുശ്രൂഷകള്‍ നിര്‍വഹിച്ച മാര്‍ പവ്വത്തില്‍ സഭാശുശ്രൂഷാരംഗത്തും സാമൂഹികരംഗത്തും സവിശേഷമായി വിദ്യാഭ്യാസരംഗത്തും നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കോട്ടയം രൂപതയോട് പിതാവു കാണിച്ചിരുന്ന സ്നേഹവും കരുതലും നന്ദിയോടെ അനുസ്മരിക്കുകയും അഭിവന്ദ്യ പിതാവു കാണിച്ചുതന്ന നല്ല മാതൃകകള്‍ വരുംകാലങ്ങളില്‍ ഏവര്‍ക്കും മാര്ഗദീപമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ രംഗങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം നല്കിയ ആചാര്യ ശ്രേഷ്ഠൻ: ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗം ക്രൈസ്തവ സമൂഹത്തിനാകമാനം വലിയ നഷ്ടംതന്നെയെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. വികസനപ്രവർത്തനങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും ശ്രദ്ധേയമായ നേതൃത്വം നല്കിയ ആചാര്യശ്രേഷ്ഠനാണദ്ദേഹം.
മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ സീറോ മലബാർ സഭയുടെ ദുഃഖത്തിൽ പങ്ക് ചേരുകയും മാർത്തോമ്മാ സഭയുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.
ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
മാർ പവ്വത്തിലിന്റെ വിയോഗത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
മലങ്കര ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ ആത്മീയ ആചാര്യനും സഭയുടെ പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയവും കൈത്താങ്ങും നൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു.കേരള ക്രൈസ്തവസമൂഹത്തിൽ സൗമ്യതയുടെ മുഖമുദ്രയായി പരിലസിച്ചിരുന്ന പിതാവായിരുന്നു. വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹത്തിന്റെ നിലപാടും വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ആഗോള കത്തോലിക്കാസഭക്ക് ഈടുറ്റ സംഭാവനകള്‍ നല്കിയ അമരക്കാരൻ: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ആഗോള കത്തോലിക്കാസഭയ്ക്കും ഭാരതസഭയ്ക്കും ഈടുറ്റ സംഭാവനകള്‍ നല്കിയ, പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍.
വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പൊതുവായ വിഷയങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്ത്തനനിരതമാക്കുവാൻ അദ്ദേഹം വഹിച്ച നേതൃത്വം സഭാചരിത്രത്തിലെ ധന്യമുഹൂര്ത്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എക്യുമെനിക്കൽ രംഗത്ത് നിർണായക നേതൃത്വം: ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ
എക്യുമെനിക്കൽ രംഗത്ത് നിർണായക നേതൃത്വം നൽകിയ മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുശോചിച്ചു. ഇന്റർചർച്ച് കൗൺസിൽ, നിലയ്ക്കൽ എക്യുമെനിക്കൽ കമ്മിറ്റി എന്നിവയുടെ നേതൃരംഗത്ത് മാർ ജോസഫ് പവ്വത്തിൽ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനു വേണ്ടി ക്രൈസ്തവ വിദ്യാഭ്യാസ മാനേജ്മെന്റുകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് മാർ പവ്വത്തിൽ നൽകിയ ധീരമായ നേതൃത്വവും മറക്കാനാവാത്തതാണെന്ന് ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
കുതിപ്പ് തുടർന്ന് ബംഗളൂരു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം
വോട്ടിന് പണം; വോട്ടർമാരെകൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ
ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ
ഹരിഹരന്റെ വീടിനു നേർക്ക് ആക്രമണം
Latest News
കുതിപ്പ് തുടർന്ന് ബംഗളൂരു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം
വോട്ടിന് പണം; വോട്ടർമാരെകൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ
ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ
ഹരിഹരന്റെ വീടിനു നേർക്ക് ആക്രമണം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top