യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി
Monday, May 6, 2024 12:25 PM IST
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഷാ​ർ​ജ​യി​ലെ അ​ൽ സ​ജാ ഫീ​ൽ​ഡി​ന് വ​ട​ക്കു​വ​ശ​ത്താ​യി ഷാ​ർ​ജ നാ​ഷ​ണ​ൽ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ പ​ര്യ​വേ​ക്ഷ​ണ​ത്തി​ലാ​ണ് വാ​ണി​ജ്യ ഉ​ത്പാ​ദ​ത്തി​ന് പ​ര്യാ​പ്ത​മാ​യ അ​ള​വി​ലു​ള്ള വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ​നി​ന്നു ല​ഭ്യ​മാ​വാ​ൻ സാ​ധ്യ​ത​യു​ള്ള വാ​ത​ക​ത്തി​ന്‍റെ അ​ള​വും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് യു​എ​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഷാ​ർ​ജ​യി​ലെ അ​ഞ്ചാ​മ​ത്തെ ഓ​ൺ​ഷോ​ർ ഫീ​ൽ​ഡാ​ണ് അ​ൽ ഹ​ദി​ബ.

ഇ​തി​ന് പു​റ​മെ അ​ൽ സ​ജാ, കാ​ഹി​ഫ്, മ​ഹാ​നി, മു​അ​യ​ദ് എ​ന്നീ ഓ​ൺ​ഷോ​ർ ഫീ​ൽ​ഡു​ക​ളാ​ണു​ള്ള​ത്.