ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ 5 ന്; ​മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ കാ​ർ​മിക​ൻ
Thursday, June 19, 2025 3:45 AM IST
അപ്പച്ചൻ കണ്ണൻചിറ
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 5 ന് ​ശ​നി​യാ​ഴ്ച നോ​ർ​ത്താം​പ്ട​ണി​ൽ വച്ച് ഓ​ക്സ്ഫോ​ർ​ഡ് മേ​ഖ​ലാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ഭി​വ​ന്ദ്യ അ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ചു, സ​ന്ദേ​ശം ന​ൽ​കും.

കോ​ഴി​ക്കോ​ട് മേ​രി​മാ​താ പ്രോ​വി​ൻ​ന്‍റെ വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലും, അ​ഭി​ഷി​ക്ത ധ്യാ​ന ഗു​രു​വു​മാ​യ സി​സ്റ്റ​ർ എ​ൽ​സീ​സ് മാ​ത്യു (MSMI) നോ​ർ​ത്താം​പ്ട​ണി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​താ​ണ്. നോ​ർ​ത്താം​പ്ട​ൺ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ പ്രീ​സ്റ്റും, റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും, പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി​യി​ൽ ഇ​ങ​എ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു, ശു​ശ്രു​ഷ​ക​ൾ ന​യി​ക്കും.

ന്ധ​ഞാ​ൻ നി​ങ്ങ​ൾ​ക്കു സ​മാ​ധാ​നം ത​ന്നി​ട്ടു പോ​കു​ന്നു; എ​ന്‍റെ സ​മാ​ധാ​നം നി​ങ്ങ​ൾ​ക്കു ഞാ​ൻ ത​രു​ന്നു​ ജോ​ൺ 14:27

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ തി​രു​ര​ക്ത വ​ണ​ക്ക​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ജൂ​ലൈ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശേ​ഷാ​ൽ തി​രു​വ​ച​ന ശു​ശ്രു​ഷ മാ​ന​സാ​ന്ത​ര​ത്തി​നും, വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും, ന​വീ​ക​ര​ണ​ത്തി​നും ഏ​റെ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും.

നോ​ർ​ത്താം​പ്ട​ണി​ലെ സെ​ ഗ്രി​ഗ​റി ദി ​ഗ്രെ​യ്റ്റ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ സ​മാ​പി​ക്കും. കു​മ്പ​സാ​ര​ത്തി​നും, സ്പി​രി​ച്യു​ൽ ഷെ​യ​റിംഗിനും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും, തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​ർ​ന്ന് ദൈ​വീ​ക കൃ​പ​ക​ളും, അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ്നേ​ഹ​പൂ​ര്‍​വം ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ക:
Fr. Sebastian Pottananiyil - 07918266277

Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS