തലശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി യുപി സ്വദേശികൾ അറസ്റ്റിൽ
Thursday, June 19, 2025 11:34 AM IST
തലശേരി: രണ്ടു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. യുപി സ്വദേശികളായ മോഹിത് കുമാർ (28), സുധേഷ് (27) എന്നിവരെയാണ് എസ്ഐ പ്രശോഭും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെ 2.45ന് തലശേരി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. യുപിയിൽ നിന്നും മംഗള എക്സ്പ്രസ് ട്രെയിനിൽ തലശേരിയിൽ എത്തിയതായിരുന്നു ഇരുവരും.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവെത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.