എ​ൻ​ജി​നി​ൽ നി​ന്ന് പു​ക; ഹാം​ബു​ര്‍​ഗി​ല്‍ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്
Monday, July 28, 2025 4:18 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ർ​ലി​ൻ: എ​ൻ​ജി​നി​ൽ നി​ന്ന് പു​ക വ​ന്ന​തി​നെ തു​ട​ർ​ന്ന് കെ​എ​ൽ​എം ബോ​യിം​ഗ് 737 വി​മാ​നം ഹാം​ബു​ർ​ഗി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. വ്യാ​ഴാ​ഴ്ച സ്റ്റോ​ക്ക്ഹോ​മി​ൽ നി​ന്ന് ആം​സ്റ്റ​ർ​ഡാ​മി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്രാ വി​മാ​ന​ത്തി​ലാ​ണ് പു​ക ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഹാം​ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​രു​ന്നു.