നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ്: വി​ത​ര​ണ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് യു​എം​എ
Thursday, July 31, 2025 5:08 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ പ​ദ്ധ​തി‌​യു‌​ടെ ഭാ​ഗ​മാ​യി ഭോ​പ്പാ​ലി​ലെ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (യു​എം​എ) ന​ഗ​ര​ത്തി​ലു​ട​നീ​ളം നി​ര​വ​ധി ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച് അ​വ​ധ്പു​രി, ഗോ​കു​ൽ ഓ​ട്ടോ​മൊ​ബൈ​ൽ​സ്, ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ ഹാ​ൾ സു​ഭാ​ഷ് ന​ഗ​ർ, മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ ബാ​ഗ്മു​ഗ​ലി​യ, ബി​എ​ൻ​എ​ച്ച്ആ​ർ​സി ക​രോ​ണ്ട് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ൾ ന​ട​ന്ന​ത്.



നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും ഐ​ഡി കാ​ർ​ഡ് നേ​ടു​ന്ന​തി​നു​മു​ള്ള ഫോ​മു​ക​ളും ക്യാ​മ്പി​ൽ വി​ത​ര​ണം ചെ​യ്തു. നോ​ർ​ക്ക വാ​ഗ്ദാ​നം ചെ​യ്യു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് എ​ൻ​ആ​ർ​കെ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്. റ​ഫീ​ഖ് വി​ശ​ദീ​ക​രി​ച്ചു.

നിരവധി പോർ ക്യാന്പിൽ പങ്കെടുത്തു.