ജോ​ർ​ജ് ദേ​വ​സ്യ ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു
Wednesday, July 9, 2025 10:08 AM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഏ​റ്റു​മാ​നൂ​ർ ചെ​റു​വാ​ണ്ടൂ​ർ കാ​ട്ടാ​ത്തേ​ൽ ജോ​ർ​ജ് ദേ​വ​സ്യ (80) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ഇ​ല്ലി​നോ​യി നൈ​ൽ​സ് ഗ്രീ​ൻ​വു​ഡ് അ​വ​ന്യൂ​വി​ലെ ​ഔവ​ർ ലേ​ഡി ഓ​ഫ് റാ​ൻ​സം ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

ഭാ​ര്യ മേ​രി ഏ​റ്റു​മാ​നൂ​ർ ഞ​ര​ന്പൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് (ജി​മ്മി, ഷി​ക്കാ​ഗോ), തോം​സ​ണ്‍ (റ്റി​മി, ഷി​ക്കാ​ഗോ), ഹോ​പ് തോ​മ​സ് (അ​റ്റ്ലാ​ന്‍റാ). മ​രു​മ​ക്ക​ൾ: ബ്രി​ജി​റ്റ് ജോ​ർ​ജ് (ജ​യ​റാ​ണി, ക​രി​പ്പാ​പ​റ​ന്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി), ജി​തേ​ഷ് തോ​മ​സ് (ജി​ത്തു, ക​ണ്ണ​മ​ല മ​ല്ല​പ്പ​ള്ളി).

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ അ​ന്ന​മ്മ വ​ർ​ക്കി കൊ​ല്ല​രാ​ത്ത് (തൊ​മ്മ​ൻ​കു​ത്ത്,തൊ​ടു​പു​ഴ), മ​റി​യ​ക്കു​ട്ടി മാ​ത്യു മൂ​ലം​കു​ഴ​യ്ക്ക​ൽ (കു​റ​വി​ല​ങ്ങാ​ട്), ഔ​സേ​പ്പ​ച്ച​ൻ (ചെ​റു​വാ​ണ്ടൂ​ർ), പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ (മ​ല​ബാ​ർ), ഓ​മ​ന ജോ​ർ​ജ് കു​റി​ച്ചി​യാ​നി (പു​ന്ന​ത്തു​റ).