ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു മ​ര​ണം. വ​ഡോ​ദ​ര​യി​ലെ പ​ദ്ര താ​ലൂ​ക്കി​ലെ മു​ജ്പു​രി​ന​ടു​ത്താ​ണ് അ​പ​ക​ടം. മ​ധ്യ​ഗു​ജ​റാ​ത്തി​നെ സൗ​രാ​ഷ്ട്ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 30 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഗം​ഭി​റ പാ​ല​മാ​ണ് മ​ഹി സാ​ഗ​ർ ന​ദി​യി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണ​ത്.

പാ​ല​ത്തി​നു പി​ന്നാ​ലെ ര​ണ്ട് ട്ര​ക്കു​ക​ളും ഒ​രു പി​ക്അ​പ്പ് വാ​നും ഉ​ൾ​പ്പെ​ടെ നാ​ലു വാ​ഹ​ന​ങ്ങ​ളും ന​ദി​യി​ലേ​ക്ക് വീ​ണു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ പാ​ല​ത്തി​ൽ കാ​ര്യ​മാ​യ ട്രാ​ഫി​ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഈ ​പാ​ലം ‘സൂ​യി​സൈ​ഡ് പോ​യി​ന്‍റ്’ എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​ണ്. പാ​ലം ത​ക​ർ​ന്ന​തോ​ടെ ആ​ന​ന്ദ്, വ​ഡോ​ദ​ര, ബ​റൂ​ച്ച്, അ​ൻ​ക്‌​ലേ​ശ്വ​ർ എ​ന്നി​വി​ട​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മു​റി​ഞ്ഞു.