ഫ്രാൻസിനൊപ്പം, ബ്രസീൽ പോകണ്ടാരുന്നു
ചി​രാ​ഗ് ബി.​ച​ന്ദ്ര​ന്‍
12-ാം ക്ലാ​സ് വി​ദ്യാ​ര്‍ഥി
ക്രൈ​സ്റ്റ് ന​ഗ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ക​വ​ടി​യാ​ര്‍ തി​രു​വ​ന​ന്ത​പു​രം
തി​രു​വ​ന​ന്ത​പു​രം: ലോ​കം മു​ഴു​വ​ന്‍ കാ​ല്‍പ്പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ത്തി​ല്‍ മു​ങ്ങി​നി​ല്‍ക്കു​ക​യാ​ണ്. ഫൈ​ന​ലി​ല്‍ ആ​രു വ​രും. ആ​രു ക​പ്പ​ടി​ക്കും. എ​ന്നൊ​ക്കെ​യു​ള്ള ച​ര്‍ച്ച​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്, ഒ​രു​പാ​ട് പേ​രു​ടെ പ്ര​വ​ച​ന​ങ്ങ​ളെ ത​കി​ടം മ​റി​ച്ചു കൊ​ണ്ട് ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ വ​മ്പ​ന്മാ​രാ​യ ഒ​രു പി​ടി ടീ​മു​ക​ള്‍ പു​റ​ത്താ​യ​ത്. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​യും മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​നും അ​ര്‍ജ​ന്‍റീ​ന​യും ബ്ര​സീ​ലും ഒ​ക്കെ സെ​മി​യി​ലെ​ത്താ​തെ പു​റ​ത്താ​യ​ത് ആ​രാ​ധ​ക​വൃ​ന്ദ​ങ്ങ​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.
ഫൈ​ന​ലി​ല്‍ ആ​രൊ​ക്കെ ഏ​റ്റു​മു​ട്ടും, ആ​ര് ക​പ്പ​ടി​ക്കും എ​ന്നാ​ണ് ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്.

എ​ങ്കി​ലും ഈ ​ലോ​ക​ക​പ്പി​ല്‍ നി​ന്നും ബ്ര​സീ​ല്‍ വി​ട​വാ​ങ്ങി​യ​ത് എ​ത്ര നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്. അ​തോ​ര്‍ക്കു​മ്പോ​ള്‍ ഇ​പ്പോ​ഴും എ​നി​ക്കു സ​ങ്ക​ട​മാ​ണ്. കേ​ര​ള​ത്തി​ല്‍ ഫു​ട്‌​ബോ​ളി​നെ സ്‌​നേ​ഹി​ക്കു​ന്ന നി​ര​വ​ധി പേ​രു​ടെ ഇ​ഷ്ട ടീം ​ത​ന്നെ​യാ​ണ് ബ്ര​സീ​ല്‍, ഇ​പ്പോ​ഴും.

ഫൈ​ന​ലി​ലേ​ക്കു ഞാ​ന്‍ സാ​ധ്യ​ത ക​ല്‍പ്പി​ച്ചി​രു​ന്ന ഒ​രു ടീ​മാ​യി​രു​ന്നു ബ്ര​സീ​ല്‍. പ​ക്ഷേ പ്ര​തീ​ക്ഷ തെ​റ്റി​ച്ചു​കൊ​ണ്ട് അ​വ​ര്‍ പു​റ​ത്താ​യി. നെ​യ്മ​ര്‍, ഗ​ബ്രി​യ​ല്‍ ജീ​സ​സ്, കു​ട്ടീ​ഞ്ഞോ ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ല്ല ക​ളി​ക്കാ​രു​ടെ പ്ര​ക​ട​നം ബ്ര​സീ​ലി​നെ ഫൈ​ന​ലി​ലെ​ത്തി​ക്കു​മെ​ന്നും ആ​രം​ഭ​ത്തി​ല്‍ ഞാ​ന്‍ ക​രു​തി​യി​രു​ന്നു. മാഴ്സെലോ, തി​യാ​ഗോ സി​ല്‍വ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര ഡി​ഫ​ന്‍ഡ​ര്‍മാ​രു​ടെ പ്ര​ക​ട​ന​മാ​യി​രു​ന്നു ആ ​ചി​ന്ത​യ്ക്കു പി​ന്നി​ല്‍. നി​ര​വ​ധി ത​ന്ത്ര​ങ്ങ​ള്‍ ബ്ര​സീ​ല്‍ പു​റ​ത്തെ​ടു​ക്കു​മെ​ന്നും ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​തി​ര്‍പ​ക്ഷ​ത്തെ അ​റ്റാ​ക്ക്് ചെ​യ്തു ക​ളി​ക്കാ​നു​ള്ള ബ്ര​സീ​ല്‍ ക​ളി​ക്കാ​രു​ടെ മേ​ല്‍ക്കൈ ആ​യി​രു​ന്നു ആ ​പ്ര​തീ​ക്ഷ​യ്ക്കു പി​ന്നി​ല്‍. ഡി​ഫെ​ന്‍സ് വീ​ണ്ടും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ക​രു​തി​യി​രു​ന്നു.

ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​നെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ക്കി മാ​റ്റി​യ ബ്ര​സീ​ലി​ന് പ​ക്ഷേ ബെ​ല്‍ജി​യ​ത്തോ​ട് അ​ടി​യ​റ​വു പ​റ​യേ​ണ്ടി വ​ന്നു. ന​ന്നാ​യി ക​ളി​ച്ചെ​ങ്കി​ലും ഭാ​ഗ്യം അ​ന്ന് ബ്ര​സീ​ലി​നെ തു​ണ​ച്ചി​ല്ല എ​ന്നാ​ണ് എ​നി​ക്കു തോ​ന്നി​യ​ത്. ഡി​ഫ​ന്‍സി​ല്‍ പി​ഴ​വു​ക​ള്‍ വ​രു​ത്തി​യെ​ന്ന​തു ശ​രി ത​ന്നെ. പ​ക്ഷേ ഡി​ഫ​ന്‍സി​നു പേ​രു കേ​ട്ട ബെ​ല്‍ജി​യ​ത്തി​ന്‍റെ ഗോ​ള്‍മു​ഖ​ത്ത് ക​ളി​യു​ടെ അ​വ​സാ​ന​മി​നി​റ്റു​ക​ളി​ല്‍ എ​ത്ര​യെ​ത്ര ഗോ​ളു​ക​ള്‍ക്കു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് നെ​യ്മ​റും സം​ഘ​വും തു​റ​ന്ന​ത്. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ബോ​ക്‌​സി​നു വെ​ളി​യി​ല്‍ നി​ന്ന് നെ​യ്മ​ര്‍ എ​ടു​ത്ത ആ ​ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് ബെ​ല്‍ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ ത​ട്ടി​യ​ക​റ്റി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​ത്സ​ര​ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. പ​ക്ഷേ ഭാ​ഗ്യം ബ്ര​സീ​ലി​നെ തു​ണ​ച്ചി​ല്ല.വേദനയാണ് ഈ ടീം പോയതിൽ.

ഫു​ട്‌​ബോ​ളി​ല്‍ വ​ലി​യ​വ​രും ചെ​റി​യ​വ​രും ഇ​ല്ല, പ​ന്തു​രു​ണ്ടു തു​ട​ങ്ങി​യാ​ല്‍ പി​ന്നെ അ​തു നി​ല​യ്ക്കും വ​രെ എ​ന്തും സം​ഭ​വി​ക്കാം എ​ന്ന യാ​ഥാ​ര്‍ഥ്യ​ത്തെ അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു ഈ ​ലോ​ക​ക​പ്പി​ലെ ഓ​രോ പോ​രാ​ട്ട​ങ്ങ​ളും. മ​നോ​ഹ​ര​മാ​യ ക​ളി കാ​ഴ്ച​വ​യ്ക്കു​ക എ​ന്ന​തി​നു പ​ക​രം ജ​യ​ക്ക​ണം എ​ന്ന അ​ട​ങ്ങാ​ത്ത ആ​വേ​ശ​ത്തോ​ടെ​യു​ള്ള ക​ളി​ക​ള്‍.

ഇ​തു​വ​രെ ക​ണ്ട ക​ളി​ക​ളി​ല്‍ എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക​ളി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ സ്‌​പെ​യി​നും പോ​ര്‍ച്ചു​ഗ​ലും ത​മ്മി​ല്‍ ന​ട​ന്ന ക​ളി​യാ​ണ്. ആ​രു ജ​യി​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു. 3-3 എ​ന്ന സ​മ​നി​ല​യി​ലാ​ണ് ക​ളി അ​വ​സാ​നി​ച്ച​തെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​യാ​യി അ​ത് എ​ന്നും ഓ​ര്‍മ​യി​ല്‍ നി​ല്‍ക്കും.

പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യെ 4-3ന് ​തോ​ല്‍പ്പി​ച്ച് മുന്നേറിയ ഫ്രാൻ‌സ് ഇപ്പോൾ ബെൽ ജിയത്തെയും മറിക ടന്നു ഫൈനലിൽ എത്തിയി രിക്കുകയാണ്. അവർ ഒരി ക്കൽക്കൂടി കപ്പ് എടുക്കട്ടെ. പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​രാണ് അവരുടെ ശക്തി.
student reports contact address