കുസാറ്റ്: സ്പോട്ട് അഡ്മിഷൻ 10ന്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യുടെ ഇന്റഗ്രേറ്റഡ് എംഎസ്സി (സയൻസ്) കോഴ്സിലേക്കുള്ള സപ്ലിമെന്ററി സ്പോട്ട് അഡ്മിഷൻ 10ന് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള പ്രസ്തുത കോഴ്സിനുള്ള ക്യാറ്റ് റാങ്കുകാർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി രാവിലെ 10ന് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ എത്തണം. www.cusat.nic.in , 04842257100, 2257159.