പാരീസ്: ഒളിമ്പിക്ക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് താരത്തിന്റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനി. മികച്ച വിധി വരുമെന്ന പ്രതീക്ഷയിലാണെന്നും അഭിഭാഷകൻ അറിയിച്ചു.
സാധാരണയായി ഇത്തരം അപ്പീലുകളിൽ വിധി വരാൻ 24 മണിക്കൂറേ സമയം ഉണ്ടാകൂ. എന്നാൽ വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ വിധി പറയുന്നത് പലതവണ മാറ്റിവെച്ചു. അതിന്റെ അർത്ഥം ഒളിംപിക്സ് ഒഫിഷ്യലുകൾ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നാണ്.
കായിക കോടതിയിൽ ഇതിന് മുമ്പും പല കേസുകളും വാദിച്ചിട്ടുണ്ട്. എന്നാൽ വിജയിച്ച കേസുകൾ വളരെ കുറവാണ്. എന്നാൽ ഇത്തവണ ചരിത്രപരമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.