പാരീസ്: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ താരം നൽകിയ അപ്പീൽ തള്ളി. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയാണ് അപ്പീൽ തള്ളിയത്.
പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അതിനാൽ വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയത്. അപ്പീലിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.
വിനേഷിന്റെ അപ്പീലിനെ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ കോടതിയില്‍ ശക്തമായി എതിര്‍ത്തു. വിനേഷ് ഫോഗട്ട് മാത്രമല്ല മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. എല്ലാവര്ക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ല.
നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണ് എന്നും ഫെഡറഷേൻ കോടതിയില്‍ വ്യക്തമാക്കി. വിശദമായ വിധി പിന്നീട് പുറത്തുവിടും. പാരീസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും സഹിതം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.