ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ പങ്കുവച്ച് മോഹൻലാൽ. ഹാപ്പി ആനിവേഴ്സറി, എന്റെ പ്രണയമേ! സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് വർഷങ്ങൾക്കായി ആശംസകൾ.’’ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സുചിത്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. ഇരുവരുടെയും 36-ാം വിവാഹവാർഷികമായിരുന്നു ഞായറാഴ്ച.
മകൻ പ്രണവിനും അടുത്ത ബന്ധുക്കൾക്കുമൊപ്പമായിരുന്നു ഇവരുടെ ആഘോഷം. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
പ്രശസ്ത തമിഴ് നടനും നിർമാതാവുമായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.