"പകിട പകിട പന്പരം' വീണ്ടും
Friday, July 12, 2019 6:18 PM IST
ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ശ്രദ്ധേയ ഹാസ്യപരന്പര "പകിട പകിട പന്പരം' യു ട്യൂബ് ചാനലിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്പിലെത്തുന്നു. 1999 മുതൽ 2005 വരെ
ദൂരദർശനിൽ 275 എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കിയ പരന്പരയുടെ പ്രൊജക്റ്റ് ഡയറക്ടർ ടോം ജേക്കബും എപ്പിസോഡ് ഡയറക്ടർ ഹാരിസണുമാണ്.

ടോം ജേക്കബ് തന്നെയാണ് പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കൊല്ലം തുളസി, കൊച്ചുപ്രേമൻ, ടി.പി. മാധവൻ, കെ.ടി.എസ്.പടന്നയിൽ, ജോബി, മായാമൗഷ്മി, സീമ ജി. നായർ, മീനാക്ഷി, സംഗീത രാജേന്ദ്രൻ, കുട്ട്യേടത്തി വിലാസിനി, അടൂർ പങ്കജം, കൊല്ലം ജി. കെ.പിള്ള, ക്യാപ്റ്റൻ രാജു, മാള അരവിന്ദൻ, സാജൻ സാഗര തുടങ്ങിയ നിരവധി താരങ്ങൾ പരന്പരയുടെ ഭാഗമായിരുന്നു.

കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ആൻമരിയ പ്രസൻസിന്‍റെ പകിട പകിട പന്പരം യൂട്യൂബ് ചാനലിലൂടെ എല്ലാ ബുധനാഴ്ചയും രാത്രി 7.15ന് കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.