ഇ​രു​ന്നൂ​റും ക​ട​ന്ന് "ഉ​ട​ൻ പ​ണം'
Wednesday, February 10, 2021 1:21 PM IST
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ സം​പ്രേ​ഷ​ണം തു​ട​രു​ന്ന ടോ​ക്ക് ഷോ '​ഉ​ട​ൻ​പ​ണം 3.0 'ഇ​രു​ന്നൂ​റ് എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ടു. ഈ ​കോ​വി​ഡി​ന്‍റെ അ​തി​ജീ​വ​ന​കാ​ല​ത്തും ആ​ശ്ര​യ​മ​റ്റ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം പ​ക​രു​ന്ന കാ​ഴ്ച​യാ​യ് മാ​റു​ക​യാ​ണ് ഷോ.

​ജ​ന​ക്കൂ​ട്ട​ങ്ങ​ളെ​യും കോ​ള​ജ് കാ​മ്പ​സു​ക​ളെ​യും ഇ​ള​ക്കി​മ​റി​ച്ച് ക​ട​ന്നു​പോ​യ അ​വ​താ​ര​ക​ർ ക​മ​ലേ​ഷും മാ​ത്തു​ക്കു​ട്ടി​യും ന​യി​ച്ച ഒ​ന്നും ര​ണ്ടും സീ​സ​ണു​ക​ളി​ൽ​നി​ന്നും വി​ഭി​ന്ന​മാ​ണ് പു​തി​യ "ഉ​ട​ൻ പ​ണം'. ഇ​വി​ടെ അ​വ​താ​ര​ക​രാ​യ ഡെ​യി​നും മീ​നാ​ക്ഷി​യും കു​ടും​ബ​പ്ര​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രാ​യി മാ​റി എ​ന്ന​തി​ന​പ്പു​റം "ഫ​ണ്ണി'​നെ "സീ​രി​യ​സാ'​യി മാ​റ്റി മ​റി​ക്കു​ക​യാ​ണ്. ഇ​വി​ടെ പ്രോ​ഗ്രാ​മി​ന്‍റെ ര​സ​ച​ര​ട് ചി​രി​യു​ടെ അ​ല​യൊ​ലി​ക​ളാ​ക്കി മു​റു​ക്കി​നി​ർ​ത്തു​ന്നു​ണ്ട് ഇ​രു​വ​രും.

ഒ​പ്പം ആ​ശ്ര​യ​വും സം​ര​ക്ഷ​ണ​വും തേ​ടു​ന്ന​വ​രെ ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​തൊ​രു ധ​ർ​മ​മാ​യി മാ​റു​മ്പോ​ൾ ചി​രി​യും ആ​ഘോ​ഷ​വും അ​റി​വ് പ​ങ്കി​ട​ലും നി​റ​ഞ്ഞാ​ടു​ന്ന ഒ​രു പൂ​ർ​ണ​കു​ടും​ബ ഷോ​യാ​യി മാ​റു​ക​യാ​ണ് ഉ​ട​ൻ പ​ണം.

സാ​ധാ​ര​ണ ഗെ​യിം ഷോ​ക​ളു​ടെ ഗ​തി​യി​ൽ​നി​ന്നും മാ​റി പ്രേ​ക്ഷ​ക​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ഇ​വി​ടെ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. പ്രോ​ഗ്രാം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ​ക്കും ഒ​പ്പം ക​ളി​ക്കു​ക​യും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​തെ തു​ക നേ​ടു​ക​യും ചെ​യ്യാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ല​ളി​ത​മാ​യ പൊ​തു​ചോ​ദ്യ​ങ്ങ​ൾ, കു​ടും​ബ വി​ശേ​ഷ​ങ്ങ​ൾ, ന​ർ​മ സ​ല്ലാ​പ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി മ​ത്സ​ര മേ​ള ആ​ഘോ​ഷ വേ​ദി​യാ​യി മാ​റ്റു​ന്ന ഷോ​യു​ടെ സം​വി​ധാ​യ​ക​ൻ അ​ബ്ര​ഹാം ചു​ങ്ക​ത്താ​ണ്. എ​ല്ലാ ദി​വ​സ​വും രാ​ത്രി ഒ​മ്പ​തി​നാ​ണ് ഷോ ​യു​ടെ സം​പ്രേ​ഷ​ണം.

പ്രേം​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.