'ഉ​പ്പും മു​ള​കി'​നും സം​ഭ​വി​ച്ച​ത്.....
Saturday, February 20, 2021 4:36 PM IST
ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യ് സം​പ്രേ​ഷ​ണം തു​ട​ർ​ന്ന ജ​ന​പ്രി​യ കു​ടും​ബ പ​ര​മ്പ​ര 'ഉ​പ്പും മു​ള​കും' ചാ​ന​ൽ നി​ർ​ത്തി​വെ​ച്ചു. 1200​ൽപ​രം എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട പ​ര​മ്പ​ര നി​ർ​ത്തി വെ​ച്ച​പ്പോ​ൾ പ​ല പ്രേ​ക്ഷ​ക ത​ല​ത്തി​ൽ നി​ന്നും പ്ര​തി​ക​ര​ണ​ങ്ങ​ൾ വ​ന്നി​രു​ന്നു. നി​ർ​ത്തി​വെ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ചാ​ന​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഉ​പ്പും മു​ള​കി​ന്‍റെ "ര​സക്കൂട്ട്' ഗു​ണം നി​ല​നി​ർ​ത്താ​ൻ ഇ​പ്പോ​ൾ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. അ​തി​ന് തെ​ളി​വ് റേ​റ്റിം​ഗ്‌ ഇ​ടി​വ് ത​ന്നെയാ​ണ്. ആ​ദ്യ സം​വി​ധാ​യ​ക​ന്‍റെ മാ​റ്റം, ചി​ല താ​ര വി​വാ​ദ​ങ്ങ​ൾ, നീ​ണ്ടു​പോ​കു​ന്ന ഷോയുടെ ​മു​ഷി​പ്പും വീ​വെ​ർ​ഷിപ്പിന് പ്ര​തി​കൂ​ല​മാ​യി മാ​റി. അ​ങ്ങി​നെയാ​ണ് പു​തി​യ പ​ര​മ്പ​ര "ച​ക്ക​പ്പ​ഴം' ചാ​ന​ൽ സം​പ്രേ​ക്ഷ​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ഒ​രു കു​ടും​ബ​വും അ​വി​ടെ ന​ട​ക്കു​ന്ന റി​യാ​ലി​റ്റി കാ​ഴ്ച​ക​ളും മ​റ്റൊ​രു ഉ​പ്പും മു​ള​കു​മാ​ക്കി​മാ​റ്റി സം​വി​ധാ​യ​ക​ൻ ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ. പു​തി​യ "ഫ്ര​ഷ്നെ​സി​ൽ' ​ചെ​റി​യ കാ​ര്യ​ങ്ങ​ൾ നാ​മ​റി​യാ​തെ വ​ലി​യ ചി​രി​ക​ളാ​യി മാ​റു​ന്നു എ​ന്ന​താ​ണ് ഈ ​പ​ര​മ്പ​രയു​ടെ വി​ജ​യം. 2011​ മു​ത​ൽ മ​ല​യാ​ള ടെ​ലി​വി​ഷ​നി​ൽ സൂ​പ്പ​ർ ഹി​റ്റ്‌ വി​ജ​യം തു​ട​രു​ന്ന "മ​റി​മാ​യം', "ത​ട്ടീം മു​ട്ടീം', പി​ന്നെ ഉ​പ്പും മു​ള​കും, ഇ​പ്പോ​ൾ 'ച​ക്ക​പ്പ​ഴ'​വും ആ ​നി​ര​യി​ലേ​ക്ക് സ്ഥാ​നം നേ​ടിക്കഴി​ഞ്ഞു.

ഉ​പ്പും മു​ള​കിലൂ​ടെ വ​ൻ ജനപ്രീതി നേ​ടി​യ അ​ഭി​നേ​താ​ക്ക​ളാ​യി​രു​ന്നു ബി​ജു സോ​പാ​ന​വും നി​ഷ സാ​രം​ഗും റെ​ഷി കു​മാ​റും ജൂ​ഹിയും ​അ​ൽ​സാ​ഹി​ബും ശി​വ​നി​യും പി​ന്നെ പാ​റു​ക്കു​ട്ടി​യും ഒ​ട്ടേ​റെ മ​റ്റു താ​ര​ങ്ങ​ളും. ഇ​പ്പോ​ഴും ചാ​ന​ൽ എ​ഗ്രി​മെ​ന്റ്റ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ട​ൻ ത​ന്നെ അ​ത് അ​വ​സാ​നി​ച്ച് എ​ൻഒ​സി റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

അ​തി​നി​ട​യി​ൽ ബി​ജു​വും നി​ഷ​യും ഒ​രു വെ​ബ്‌ സീ​രി​സി​ൽ ടൈ​റ്റി​ൽ കാരക്ടറി​ൽ എത്തുന്നു​ണ്ട്. ഒ​പ്പം മ​റ്റു ചാ​ന​ലു​ക​ളി​ൽ 'ഉ​പ്പും​മു​ള​കും 'മോ​ഡ​ൽ പ​രമ്പ​ര​ക്കാ​യി ശ്രമ​വും തു​ട​രു​ക​യാ​ണ്.

പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.